പൊക്കം കൂട്ടാൻ ഇങ്ങനെയൊരു മാർഗവും ഉണ്ട്; അരക്കോടിയോളം മുടക്കി തന്റെ ഉയരം വർധിപ്പിച്ച് യുവാവ്

0
Advertisements

ഉയരം കൂട്ടാനായി 55 ലക്ഷം രൂപയോളം മുടക്കി സർജറി ചെയ്തിരിക്കുകയാണ് അമേരിക്കയിൽ ഒരു യുവാവ്. 28കാരനായ അൽഫോൺസോ ഫ്ലോറസ് ആണ് കോസ്മെറ്റിക് സർജറിയിലൂടെ ഉയരം കൂട്ടിയത്. അഞ്ചടി 11 ഇഞ്ചിൽ നിന്ന് ആറടി ഒരു ഇഞ്ചിലേക്കാണ് യുവാവിന്റെ പൊക്കം കൂടിയത്.

Advertisements
Advertisements

ആറടിയെക്കാൾ പൊക്കം വേണമെന്ന ആഗ്രഹം ആണ് കാല് നീട്ടൽ ശസ്ത്രക്രിയ എന്ന ആശയത്തിലേക്ക് എത്തിയത്. ലാസ് വെഗാസിലെ ഓർത്തോ സ്പെഷ്യലിസ്റ് ആശുപത്രിയിൽ സർജൻ ഡോക്ടർ കെവിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവുമുള്ള ചിത്രം പങ്കുവച്ചാണ് വ്യത്യാസം പുറത്തുവിട്ടത്.