കോവിഡിന് പിന്നാലെ ‘ബ്രൂസെല്ലോസിസ്’ എന്ന പകർച്ചവ്യാധി പതിനായിരക്കണക്കിന് പേര്‍ക്ക് പടർന്നു പിടിക്കുന്നു .പുരുഷവന്ധ്യതയ്ക്ക് ഈ വയറസ്സ് കാരണമാകും.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ പതിനായിയിരക്കണക്കിന് ആളുകളില്‍ ബ്രൂസെല്ല ബാക്ടീരിയ മൂലമുള്ള ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. ലാന്‍ഷു സിറ്റിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്നാണ് രോഗം പടര്‍ന്നത്.
ലാന്ഷുവിലെ ഗാന്‍സു മേഖലയില്‍ മാത്രം 3245 പേരില്‍ രോഗം സ്ഥിരീകരിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മൃഗങ്ങളുമായി അടുത്തിടപഴകിയവര്‍ക്കാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്.

മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി ഇതുവരെ തെളിവില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഈ വൈറസ് ബാധ വൃക്ഷണങ്ങളില്‍ അണുബാധയ്ക്കും അതുവഴി വന്ധ്യതക്കും കാരണമാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.