ദിവസവും ഇങ്ങനെ ചെയ്താൽ പല്ലിൽ അടിഞ്ഞു കൂടിയ ഏതു കറയും ഗുഡ് ബൈ പറയും….

0

മഞ്ഞ പല്ലുകളുടെ പ്രശ്നം പുതിയ കാര്യമൊന്നുമല്ല.

ആളുകൾ പലപ്പോഴും ഈ പ്രശ്നം അനുഭവിക്കുന്നു.

സൗന്ദര്യത്തിൽ പല്ലുകൾ ഒരു അവിഭാജ്യമായ പങ്ക് വഹിക്കുന്നു,

അതിനാൽ ആളുകൾ പല്ലുകളെ ആരോഗ്യമുള്ളതും വൃത്തിയുള്ളതും മനോഹരവും വെളുത്തതുമായി സൂക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കാണിക്കുന്നു. മഞ്ഞ പല്ലുകൾ ഒഴിവാക്കാൻ മിക്കവരും പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒരു പ്രധാന രീതിയാണ് പല്ല് വെളുപ്പിക്കൽ. എന്നിരുന്നാലും, ഈ പ്രക്രിയ പല്ലുകൾക്ക് കേടുപാടുകൾ വരുത്തുമെന്ന് ചിലർ വിശ്വസിക്കുന്നതിനാൽ പല്ലുകൾ വെളുപ്പിക്കുന്ന ടീത്ത് വൈറ്റനിംഗ് രീതിയോട് ആളുകൾക്ക് പൂർണമായും യോജിപ്പില്ല എന്നതാണ് സത്യം. പല്ലുകൾ വെളുത്തതും തിളക്കമുള്ളതുമാക്കാൻ മറ്റ് നിരവധി മാർഗ്ഗങ്ങളുണ്ട്. മഞ്ഞ പല്ലുകളുടെ പ്രശ്നത്തിനുള്ള പരിഹാരത്തിലേക്ക് പോകുന്നതിന് മുൻപായി, ആദ്യം നമ്മുടെ പല്ലുകൾ മഞ്ഞയായി മാറുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസിലാക്കാം.

മഞ്ഞ പല്ലുകളുടെ ചില സാധാരണ കാരണങ്ങൾ ഇവയാണ് പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി പ്രവർത്തനങ്ങൾ
അമിതമായ കാപ്പി കുടിയും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമവും
ഇനാമലിന്റെ കട്ടി കുറയുന്നത്
മരുന്ന് കഴിക്കേണ്ട ആരോഗ്യപ്രശ്നങ്ങൾ, അവയ്ക്ക് ആവശ്യമായ മരുന്നുകളിലെ രാസവസ്തുക്കൾ എന്നിവ പല്ലുകളോട് മോശമായി പ്രതികരിക്കും. പല്ലിന്റെ മഞ്ഞ നിറം മാറാനുള്ള മാർഗങ്ങൾ ആണ് ഇനി പറയുന്നവ.

ഒന്ന്.

പല്ലിലെ മഞ്ഞ നിറം മാറ്റാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾപ്പൊടി. ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലു തേയ്ക്കാം. രാവിലെയും വൈകുന്നേരവും ഇങ്ങനെ പേസ്റ്റ് ഉണ്ടാക്കി പല്ല് തേയ്ക്കുമ്പോൾ പല്ലിന്റെ കറമാറും എന്ന് മാത്രമല്ല, പല്ലുകൾക്ക് തിളക്കവും ലഭിക്കും

രണ്ട്.

പല്ലിലെ മഞ്ഞ നിറം മാറ്റാൻ വളരെയധികം സഹായിക്കുന്ന മറ്റൊരു ഘടകമാണ് ഉപ്പ്. പല്ല് തേയ്ക്കാൻ എടുക്കുന്ന ടൂത്ത്പേസ്റ്റിന്റെ ഒപ്പം അല്പം ഉപ്പ് കൂടി ചേർത്ത് തേച്ച് നോക്കൂ. വ്യത്യാസം കാണാം.

മൂന്ന്.

പല്ലുകൾക്ക് നിറം നൽകാനും ക്യാരറ്റിന് കഴിയും. ക്യാരറ്റ് നീര് കൊണ്ട് രാവിലെയും രാത്രിയും പല്ല് തേയ്ക്കാം. കുറച്ച് ദിവസങ്ങൾ തുടർച്ചയായി ഇങ്ങനെ ചെയ്യുന്നതോടെ പല്ലിന്റെ മഞ്ഞ നിറം മാറി വരുന്നതായി നിങ്ങൾക്ക് കാണാം. പല്ലിന്റെ നിറം കൂട്ടാൻ മാത്രമല്ല, പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും ക്യാരറ്റ് അത്യുത്തമമാണ്.

നാല്.

പല്ലിലെ മഞ്ഞ നിറം മാറ്റാൻ ഏറ്റവും നല്ലതാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും. അത് പോലെ തന്നെയാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് വായ കഴുകുന്നത് വായ്നാറ്റം അകറ്റാനും പല്ലിന് വെള്ള നിറം കിട്ടാനും നല്ലതാണ്. 

അഞ്ച്.

പല്ലിലെ മഞ്ഞ നിറം മാറ്റാൻ  ഏറ്റവും നല്ലതാണ് ബേക്കിംഗ് സോഡ. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കുന്നു. ദിവസവും ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് തേയ്ക്കാൻ ശ്രമിക്കുക.