എ പടത്തിൽ നായകൻ ആയതോടെ ജീവിതത്തിൽ അത് സംഭവിച്ചു; പിന്നീടങ്ങോട്ട് എല്ലാം അപ്രതീക്ഷിതമായിരുന്നു

0

വൈൽഡ് കാർഡ് എൻട്രിയിൽ കൂടി ബിഗ് ബോസ് ഹൗസിലേക്ക് മത്സരിക്കാൻ എത്തിയ മത്സരാർത്ഥികളാണ് ഫിറോസും ഭാര്യ സജ്നെയും. ഇവർ രണ്ട് പേര് ആണെങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ട് ആണ് ഇവരെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ അമൃത സുരേഷും സഹോദരി അഭിരാമി ആയിരുന്നു ഇതുപോലെ ഒറ്റ മത്സരാർത്ഥി ആയി പരിഗണിച്ച് എത്തിയത്.ആദ്യമായാണ് ഒരു ദമ്പതികൾ പരിപാടിയിൽ മത്സരിക്കാൻ ആയി വരുന്നത്. എന്നാൽ ഇവർ വന്നു ആദ്യ ആഴ്ചയിൽ തന്നെ പല തരത്തിലുള്ള പ്രശ്നങ്ങൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നു. പല വിഷയങ്ങളുടെ പേരിലും അനാവശ്യമായി ദേഷ്യപ്പെടുകയും പ്രശ്നം ഉണ്ടാക്കുകയും ചെയ്യുന്നതാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോൾ ഫിറോസ് തന്റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിൽ പ്രണയം ഒന്നിലധികം തവണ ഉണ്ടായിട്ടുണ്ട്. സ്കൂൾ ജീവിതത്തിൽ വെച്ചായിരുന്നു എന്റെ ആദ്യ പ്രണയം ഉണ്ടായത്. എന്നാൽ അത് അത്ര സീരിയസ് ഒന്നും അല്ലായിരുന്നു. അത് കൊണ്ട് തന്നെ അതിന്റെ ആയുസ്സ് കുറവായിരുന്നു. പിന്നീട് എന്റെ പതിനെട്ടാം വയസ്സിൽ ആയിരുന്നു അടുത്ത പ്രണയം. അത് വളരെ സീരിയസ് ആയിരുന്നു. എന്നാൽ ഞാൻ പ്രണയത്തിനെകാളും മറ്റ് എന്തിനേക്കാളും പ്രാധാന്യം നൽകിയത് അഭിനയത്തിനും സിനിമയ്ക്കും ആയിരുന്നു. ഞങ്ങളുടെ പ്രണയം അത്രയ്ക്ക് ശക്തമായത് കൊണ്ട് തന്നെ വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ച വിവാഹത്തിൽ വരെ എത്തിയിരുന്നു. ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് എനിക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ലഭിക്കുന്നത്. കിട്ടിയ ഉടൻ തന്നെ ഞാൻ പോയി അഭിനയിച്ചു. എന്നാൽ സിനിമ ഇറങ്ങുന്നതിനു മുൻപ് ഞങ്ങളുടെ നാട്ടിൽ ആകെ ചിത്രത്തിന്റെ പോസ്റ്റർ പ്രചരിച്ചു.അതിനു താഴെ ‘എ’ എന്ന് കണ്ടതോടെ ആളുകളെല്ലാം എന്നെ പുച്ഛത്തോടെ നോക്കാൻ തുടങ്ങി. സംഗതി ആകെ കൈവിട്ടു പോയി. അതോടെ വിവാഹത്തിൽ വരെ എത്തിയ ആ പ്രണയം പൊളിഞ്ഞു. അവരുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. ഞാൻ സിനിമയെ ഒരുപാട് സ്നേഹിച്ചിരുന്നു. അതുകൊണ്ട് തന്നെ സിനിമ തന്നെയായിരുന്നു എനിക്ക് മറ്റ് എന്തിനെക്കാളും വലുത്.

ചിത്രം പുറത്ത് ഇറങ്ങിയതിനു ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നാട്ടുകാർ എന്നെ കല്ലെറിയുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. എന്നാൽ അപ്പോഴെല്ലാം എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകി എന്റെ കൂടെ തന്നെ നിന്നത് എന്റെ വീട്ടുകാർ മാത്രമായിരുന്നു. ഇപ്പോൾ താരം വൈൽഡ് കാർഡ് എൻട്രി യിലൂടെ ആണ് ബിഗ് ബോസ് ലേക്ക് മത്സരിക്കാൻ എത്തിയത്. ഫിറോസിന്റെ കൂടെ ഫിറോസിന്റെ ഭാര്യ സജ്നയും ഉണ്ട്.