ഒഴുക്കിൽപ്പെട്ട് യുവാവ്; രക്ഷിക്കാൻ എത്തി പിടിയാന; ഹൃദയം കവർന്ന് വൈറൽ വീഡിയോ

0

ആനയ്ക്ക് മനുഷ്യരോട് എത്രമാത്രം കരുതൽ ആണെന്ന് കാണിക്കുന്ന അത്രമേൽ ഹൃദയം കവരുന്ന ഒരു വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുഴയിൽ ഒഴുകി പോകുന്ന യുവാവിനെ രക്ഷപ്പെടുന്ന ആനയുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

പുഴയിൽ ഒഴുകി പോവുകയാണ് ഒരു യുവാവ്. ഇത് കണ്ട കാട്ടാന കൂട്ടത്തിലെ പിടിയാന യുവാവിനെ രക്ഷിക്കാൻ പുഴയിൽ നീന്തുന്നു. യുവാവിനെ രക്ഷിച്ച് കരയ്ക്ക് അടുപ്പിക്കുകയാണ്.

വീഡിയോ 2016 ഏതോ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്നും പകർത്തിയതാണ്. ഒഴുക്കിൽപെട്ട ആളോട് ആന എത്രമാത്രം കരുതൽ കാണിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യം.

സുധ രാമൻ ഐഎഫ്എസ് ആണ് ഹൃദ്യമായ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപുള്ള സംഭവം ആണെങ്കിലും ഇപ്പോഴാണ് വീഡിയോ പുറം ലോകം കാണുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ് ഇത്.