കൊച്ചിയിൽ കൂടി ടാങ്കറിനു വളയം പിടിച്ച ഡെലീഷ ഇനി മുതൽ ടാങ്കർ ഓടിക്കാൻ പോകുന്നത് ഈ രാജ്യത്തു ഡെലീഷ വ്യതമാക്കിയത് ഇങ്ങനെ ആയിരുന്നു…

0

പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇരുപത്തിമൂന്നുകാരി തൃശൂർ സ്വദേശിനി ഡെലീഷ്യയെ തേടി അബുദാബിയിൽ നിന്നൊരു ഫോൺ കോൾ. അബുദാബിയുടെ മണ്ണിൽ വളയം തിരിക്കാനുള്ള അവസരമായിരുന്നു അത്. തന്റെ സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് ഡെലീഷ്യ.

ഫഌവേഴ്‌സ് മൈജി ഒരു കോടിയിൽ ഡെലീഷ്യ തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞതോടെയാണ് വിദേശത്ത് നിന്ന് ജോലി വാഗ്ദാനമെത്തിയത്. കാനഡയിൽ പോയി ബസ് ഓടിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഡെലീഷ്യ പറഞ്ഞു. സ്ത്രീകൾ ഏത് ജോലി ചെയ്താലും മൂല്യം കൽപിക്കുന്നവരാണ് കാനഡക്കാരെന്നും ഇതാണ് കാനഡ ഇഷ്ടപ്പെടാൻ കാരണമെന്നും ഡെലീഷ്യ പറയുന്നു

നിലവിൽ 12,000 ലിറ്ററിന്റെ ടാങ്കർ ലോറിയാണെങ്കിൽ അബുദാബിയിൽ ദിലീഷ്യയെ കാത്തിരിക്കുന്നത് 60,000 ലിറ്ററിന്റെ ടൈലർ ആണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് കടൽ കടന്ന് ഡെലീഷ്യ ഇനി അറബിനാട്ടിൽ വളയം തിരിക്കും. ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന അച്ഛന്റെ പാര്‍ട് ടൈം ക്ലീനറായി പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പോയി തുടങ്ങി.അന്ന് ഒരുപാട് കാര്യങ്ങള്‍ അച്ഛനില്‍ നിന്നു പഠിച്ചു. മറ്റുള്ള വണ്ടികളെ പോലെയല്ല ടാങ്കര്‍ ലോറി. അധികം സ്പീഡില്‍ പോകാന്‍ പറ്റില്ല. സഡന്‍ ബ്രേക്കിംഗ് പറ്റില്ല. പിന്നെ അശ്രദ്ധ സംഭവിച്ചാല്‍ തീ പിടിക്കാനുള്ള സാധ്യത. അങ്ങനെ കുറേ കാര്യങ്ങള്‍. മറ്റുള്ള വണ്ടികള്‍ പുഷ്പം പോലെ നമ്മളെ ഓവര്‍ടേക്ക് ചെയ്യുന്നതു കണ്ടപ്പോഴാണ് സംശയങ്ങള്‍ ഇരട്ടിച്ചത്. അന്നു മറുപടി കിട്ടിയ പലതും മനസിലായില്ലെങ്കിലും ഡ്രൈവിംഗ് പാഷനായി മാറുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ ഭാഗമാകാന്‍ ഹെല്‍പര്‍ പാസ് നേടുക എന്നതായിരുന്നു ആദ്യ കടമ്പ. എങ്ങനെ ലോഡ് നിറയ്‌ക്കണം, അപകടമുണ്ടായാല്‍ എന്തു ചെയ്യണം, മറ്റ് മുന്‍കരുതലുകള്‍ എല്ലാം ഈ കടമ്പയിലൂടെ പഠിച്ചെടുക്കണം എന്നും ഡെലീഷ പറഞ്ഞു.