ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ അച്ഛനെ കൊന്നു ; കഞ്ഞി വെള്ളമെങ്കിലും തരുമോ എന്ന് അമ്മ ; മാതാപിതാക്കളെ പട്ടിണിക്കിട്ട് മകന്റെ ക്രൂരത

0
Advertisements

മലയാളി മനസുകൾക്ക് വിങ്ങലായി വൃദ്ധ ദമ്പതികൾ പട്ടിണി കാരണം മരണത്തിന് കീഴടങ്ങിയ വാർത്ത. ഭർത്താവ് പൊടിയൻ മരണത്തിന് കീഴടങ്ങി. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ഇരുന്നതാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മകനായ റെജി മാതാപിതാക്കൾക്ക് ഭക്ഷണം നൽകാറില്ല. മറ്റുള്ളവർ ഭക്ഷണം നൽകാതിരിക്കാൻ വീടിന്റെ മുന്നിൽ ഒരു നായയെയും കെട്ടി ഇടുമായിരുന്നു.

Advertisements
Advertisements

റെജിയും ഭാര്യയും ഇതേ വീട്ടിൽ ആണ് താമസം എങ്കിലും ഭക്ഷണം നൽകാറില്ല. വീട്ടിൽ നിന്നും ദിവസങ്ങൾ പഴകിയ ഭക്ഷണം കമ്മടെത്തിയിട്ടുണ്ട്. വൃദ്ധരുടെ ആരോഗ്യ വിവരങ്ങൾ അറിയാനായി ആശ വർക്കർ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്.

തുടർന്ന് പോലീസിനെയും പഞ്ചായത്ത്‌ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി. ദമ്പതികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പൊടിയൻ മരണമടയുക ആയിരുന്നു. വിശപ്പ് താങ്ങാൻ കഴിയാതെയാണ് മരണം എന്ന് പറയപ്പെടുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിൽ കുറച്ചു കഞ്ഞി വെള്ളം എങ്കിലും താടാ എന്ന് അമ്മ പറയുമ്പോൾ കേട്ടു നിന്നവരുടെ കണ്ണ് നിറഞ്ഞു. മകന്റെ മനസ് മാത്രം അലിഞ്ഞില്ല. മദ്യപിച്ച് ബോധരഹിതയായ നിലയിലാണ് മകനെ വീട്ടിൽ കാണപ്പെട്ടത്.