ലാർജും സ്‌മോളും വേണ്ട; പകരം നമുക്ക് വാക്സാം; മലയാളികളുടെ ആശങ്കയ്ക്ക് പ്രതിവിധി ഇങ്ങനെ

0
Advertisements

കോവിഡ് 19ന് വാക്സിൻ കണ്ടുപിടിച്ച ശേഷം മലയാളികൾക്ക് ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന സംശയമാണ് വാക്സിൻ കുത്തിവച്ച ശേഷം മദ്യപിക്കാമോ എന്നുള്ളത്‌. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡോക്ടർ സുൽഫി നൂഹ്.

Advertisements
Advertisements

ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ

കോവിഡ് 19 വാക്സീൻ കുത്തി വെച്ചതിനുശേഷം മദ്യപിക്കാമെന്ന് കേരളം ഒറ്റക്കെട്ടായി ചോദിക്കുന്നത്. ഒരു ഡോക്ടർ എന്ന രീതിയിൽ വളച്ചുകെട്ടില്ലാതെ നിലപാട് പറയാം. തൽക്കാലം ലാർജണ്ട സ്മോളുകളും വേണ്ട അതായത് മദ്യപിക്കണ്ട.

അതാണ് കൂടുതൽ സുരക്ഷിതം.

കേരളത്തിൽ ലഭ്യമായ വാക്സീനുകൾക്ക് ആഹാരം നിയന്ത്രണങ്ങളും മറ്റു കാര്യങ്ങളോ പറയുന്നില്ല. എങ്കിൽ പോലും ചില ഘടകങ്ങൾ പൊതുമാനദണ്ഡം ആയി സൂക്ഷിക്കേണ്ടതുണ്ട്.

ഒരു വൈറൽ പനി വന്നാൽ മദ്യപിക്കാമോ എന്ന് ചോദിക്കുന്നത് പോലെയുള്ളൂ ഇത്വൈറൽ ഫീവർ വന്നാൽ മദ്യപാനം തീർച്ചയായും നല്ലതല്ല.

വാക്സിനേഷനിലൂടെ രോഗപ്രതിരോധശേഷി നൽകുന്ന ഈ പ്രക്രിയയിലും ഏതാണ്ട് അതേ പ്രതിഭാസം തന്നെയാണ്. ഈ വാക്സിനും മദ്യത്തിന്റെ ഉപയോഗവും തമ്മിൽ പഠനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ അമിതമായ മദ്യപാനം രോഗപ്രതിരോധ ശേഷി കുറയ്ക്കും എന്നുള്ളതിനെ തെളിവുകളുണ്ട്.

അപ്പോൾ ചെറിയതോതിൽ മദ്യപിക്കാമോ? അതിനെക്കുറിച്ച് വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്. അതിനാൽ ഏറ്റവും സുരക്ഷിതം തൽക്കാലം മദ്യപിക്കാതെ ഇരിക്കുന്നത് തന്നെയാണ്. വിരുദ്ധ പഠനങ്ങൾ വരുന്നതുവരെ അത് തന്നെ സ്വീകരിക്കണം.

എത്രനാൾ? ആ ചോദ്യം പ്രസക്തമാണ് മദ്യപാനം ഹ്യൂമറൽ ഇമ്മ്യൂണിറ്റിയിലും സെൽ മീഡിയേറ്റഡ് ഇമ്മ്യൂണിറ്റിയിലും വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു.

ആദ്യത്തെ കുത്തിവെപ്പ് കഴിഞ്ഞ് 21 ദിവസം കഴിഞ്ഞാണ് ഭാഗികമായ പ്രതിരോധശേഷി ഉണ്ടാകുന്നത്‌ രണ്ടാമത്തെ കുത്തിവെപ്പ് കഴിഞ്ഞ രണ്ടാഴ്ച കഴിഞ്ഞും.

എന്തായാലും രണ്ടു കുത്തിവെപ്പുകൾ കഴിഞ്ഞ് ആദ്യത്തെ 48 മുതൽ 72 മണിക്കൂർ വരെ മദ്യപാനം പരിപൂർണ്ണമായും ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.

കൂടുതൽ അഭികാമ്യം പരിപൂർണമായ രോഗപ്രതിരോധശേഷി ലഭിക്കുന്നതുവരെ ഒഴിവാക്കുന്നതും.

അപ്പോൾ തൽക്കാലം ലാർജ്ജണ്ട സ്‌മോളുകളും വേണ്ട.

മറിച്ചുള്ള പഠനങ്ങൾ വരുന്നതുവരെ അതാണ് നല്ലത്.

നമുക്ക് തൽക്കാലം വാക്സാം!

https://m.facebook.com/story.php?story_fbid=4240424765974211&id=100000201882897&sfnsn=wiwspmo