തളർന്നു വീണിട്ടും വെറുതെ വിടാതെ കൊടും ക്രൂരത; നായയെ ഓടുന്ന കാറിൽ കെട്ടിവലിക്കുന്ന രംഗങ്ങൾ കാണാം

0
Advertisements

നായയെ കഴുത്തിൽ കുരുക്കിട്ട് കാറിൽ കെട്ടിവലിച്ച് കൊടും ക്രൂരത. ചെങ്ങമനാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി പറവൂർ റൂട്ടിൽ ചാലാക്ക മെഡിക്കൽ കോളേജിന് അടുത്ത് വച്ച് നടന്ന സംഭവം.

Advertisements
Advertisements

മുഴുവൻ വീഡിയോ കാണാൻ ചുവടെയുള്ള ലിങ്കിൽ കയറുക

https://www.instagram.com/p/CIp6XnVjzq1/

ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വേഗത്തിൽ പോകുന്ന ടാക്സി കാറിലാണ് നായയെ കെട്ടിവലിച്ചുകൊണ്ടുള്ള കൊടും ക്രൂരത. ടാറിട്ട റോഡിലൂടെ കാറിനു പിന്നാലെ നായ ഓടുന്നതാണ് ആദ്യത്തെ ദൃശ്യങ്ങൾ.

നായയുടെ കഴുത്തിൽ കെട്ടിയ കയർ ഓടുന്ന കാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പിന്നീട് നായ തളർന്നു വീണിട്ടും കാർ മുന്നോട്ടു പോകുക തന്നെയാണ്. കാർ തടഞ്ഞ് യുവാവ്  ഡ്രൈവറോട് സംസാരിക്കാൻ ശ്രമിക്കുന്നതും ഈ വീഡിയോയിൽ കാണാം.

നോർത്ത് പറവൂർ ലെ സൗത്ത് കുത്തിത്തോട്, കുന്നൂകര കൊന്നം വീട്ടിൽ  കുഞ്ഞുമരക്കാരുടെ മകൻ യൂസഫ് ആണ്  KL – 42 – j – 6379 എന്ന ഈ വാഹനത്തിന്റെ ഉടമസ്ഥൻ. 

വീഡിയോ വൈറലായതോടെ മൃഗസ്നേഹി സംഘടനകൾ ഇടപെടുകയും ചെയ്തതോടെ ചെങ്ങമനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ വാഹനം കണ്ടെടുത്തത് അല്ലാതെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സാധിച്ചിട്ടില്ല.