സെലിബ്രിറ്റി ഗോസിപ്പുകൾ എന്ന പേരിൽ പലപ്പോഴും പ്രചരിക്കുന്നത് നുണക്കഥകൾ ആണെന്ന് പലരും പറയാറുണ്ട്. പല പ്രണയകഥകളും സമൂഹമാധ്യമങ്ങൾ സൃഷ്ടിച്ചെടുക്കുന്നത് ആണെന്ന് പറയാറുണ്ട്. അത്തരത്തിൽ ഒരു അനുഭവം പങ്കു വെച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം അനുമോൾ.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അനുമോൾ പ്രണയത്തിലാണെന്ന് രീതിയിലുള്ള വാർത്തകൾ വന്നിരുന്നു. താരം ഉടൻ വിവാഹിതരാകുമെന്നും പലരും പറഞ്ഞു. എന്നാൽ ഇതൊന്നും സത്യമല്ലെന്നും തന്നോടൊപ്പം ഫോട്ടോയെടുത്ത് തന്റെ സുഹൃത്തിന്റെ ചിത്രം ചേർത്തു കൊണ്ടാണ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത് എന്നുമാണ് അനുമോൾ പറയുന്നത്.
മറ്റുള്ളവരുടെ ജീവിതത്തിൽ താൻ കാരണം ഒരു പ്രശ്നമുണ്ടാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, നിങ്ങൾക്ക് ഗോസിപ്പുകൾ പ്രചരിപ്പിക്കണം എങ്കിൽ എന്റെ ഫോട്ടോകൾ വച്ചുകൊണ്ട് ആകാം പക്ഷേ മറ്റുള്ളവരുടെ ജീവിതം വച്ച് കൊണ്ട് കളിക്കരുത് എന്നും അനുമോൾ പറയുന്നു.

വളരെ വികാരഭരിതയായാണ് അനുവിനെ ലൈവിൽ കാണപ്പെടുന്നത്. നിങ്ങളോട് അപേക്ഷിക്കുകയാണ് എന്നാണ് അനുമോൾ പറയുന്നത്. എനിക്ക് വിവാഹമോ പ്രണയം ഉണ്ടായാൽ അത് ഞാൻ നിങ്ങളെ അറിയിക്കും ഇപ്പോൾ എനിക്ക് അതിന് സമയമില്ല അതിനാൽ എന്നെ എന്റെ വഴിക്ക് വിടൂ എന്നും അനുമോൾ പറയുന്നു.
