കൈവിട്ട വാക്കായിപ്പോയി… തിരിച്ചെടുക്കാൻ പറ്റില്ല… വേണമെങ്കിൽ പോസ്റ്റ് മുക്കാം; അനു സിത്താര

0

മലയാള സിനിമയിലെ പുത്തൻ താരോദയം ആണ് അനു സിത്താര. കുറച്ചു മാത്രം സിനിമകളിൽ അഭിനയിച്ചു കൊണ്ട് ആരാധകരുടെ സ്നേഹം പിടിച്ചു പറ്റിയ താരം കൂടി ആണ് അനു സിതാര. ഇപ്പോൾ താരത്തിന് പറ്റിയ ഒരു അബദ്ധം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ താരം ആരാധകരോട് ചോദ്യോത്തര ചർച്ചയിൽ പങ്കെടുക്കുക ആയിരുന്നു. തന്നോട് ചോദിച്ച് ഓരോ ചോദ്യങ്ങൾക്കും സത്യസന്ധമായി താരം ഉത്തരം പറയുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്ന് പറഞ്ഞു പോയതിന് ഇടയിലാണ് താരത്തിന് ഒരു അമളി പിണഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ആയിരിക്കുന്നതും ഈ അമളിയാണ്.

സത്യത്തിൽ വലിയൊരു ചർച്ച അല്ല ഉണ്ടായിരിക്കുന്നത്. പൊട്ടിച്ചിരിയാണ്… കാരണം ചോദ്യോത്തരങ്ങൾ നൽകുന്നതിന് ഇടയിൽ ഒരു ആരാധകൻ അനുവിനോട് ഇഷ്ടപ്പെട്ട ഹോളിവുഡ് നടൻ ഏതാണെന്ന് ചോദിച്ചു. ഉടൻതന്നെ താരം ഉത്തരമെഴുതി ഷാരൂഖാൻ എന്ന്. നിങ്ങൾ ഇപ്പോൾ ചിന്തിക്കും അതിലെന്താണ് ചിരിക്കാൻ എന്ന്. എന്നാൽ ആ ചോദ്യം ഒന്ന് കൂടെ വായിക്കുക. ഇഷ്ടപ്പെട്ട ഹോളിവുഡ് നടൻ ആരാണ് എന്നാണ് ആരാധകൻ ചോദിച്ചത്. ഏതെങ്കിലും ഇംഗ്ലീഷ് താരങ്ങളുടെ പേര് പറയും എന്ന് പ്രതീക്ഷിച്ച ആരാധകരുടെ മുന്നിൽ ആണ് ഷാരൂഖ് ഖാൻ എന്ന് ഇട്ടത്. അപ്പോൾ മുതൽ ആരാധകർ ചിരിയോട് ചിരിയാണ്.

ചേച്ചിക്ക് ഇതിനെ പ്പറ്റി വലിയ ധാരണ ഒന്നും ഇല്ല അല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനെ പറ്റിയാണ് ഇപ്പോൾ സംസാരം. എന്നാൽ അബദ്ധം മനസ്സിലായ അനു പെട്ടെന്നു തന്നെ ആ ഉത്തരം ഡിലീറ്റ് ചെയ്യുകയും ഉണ്ടായി. രസകരമായ ഈ സംഭവം ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ചർച്ച ആയി കൊണ്ടിരിക്കുന്നത്. നിരവധി താരങ്ങളും ഇത് അവരുടെ സുഹൃത്തുക്കളും താരത്തിനെതിരെ ചോദ്യങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. ഉണ്ണിമുകുന്ദൻ ചോദിച്ചത് കോഴി ആണോ മുട്ട ആണോ ആദ്യം ഉണ്ടായത് എന്നായിരുന്നു.

എന്നാൽ താരം ഇതിന് ദിനോസർ എന്നാണ് ഉത്തരം നൽകിയത്. ഉണ്ണി മുകുന്ദൻ ഉടൻതന്നെ അത് സ്റ്റാറ്റസ് ഇടുകയും ചെയ്തു. ലാലേട്ടനും ടോവിനോയും ഉണ്ണിമുകുന്ദനും ഒപ്പം ഉള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ചോറും മീൻകറിയും ആണ് ഇഷ്ടഭക്ഷണം എന്നും താരം ഇതിലൂടെ ആരാധകരെ അറിയിച്ചു. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച ആയിരിക്കുക ആണ് ഈ വിഷയം.

മലയാള സിനിമയിലെ പുത്തൻ താരോദയം ആണ് അനു സിത്താര. കുറച്ചു മാത്രം സിനിമകളിൽ അഭിനയിച്ചു കൊണ്ട് ആരാധകരുടെ സ്നേഹം പിടിച്ചു പറ്റിയ താരം കൂടി ആണ് അനു സിതാര. ശാലീന സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ആണ് താരം പ്രേക്ഷക മനസ്സിൽ ഇടം നേടിയത്.