പല പ്രമുഖ താരങ്ങളുടെയും കുട്ടിക്കാലം ആരാധകരുടെ മനസ്സിൽ ഇടം നേടാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കണ്ണിലുടക്കി നിൽക്കുന്നത്. ചേട്ടൻ വിനുമോഹൻ പിറന്നാൾ ദിനത്തിൽ അനിയൻ അനുമോഹൻ പങ്കുവെച്ച് ചിത്രമാണ് ഇത്.

ചേട്ടനും അനിയനും ഒരുമിച്ച് നിൽക്കുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പലരും ഈ പോസ്റ്റ് റിപോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. നിവേദ്യം എന്ന സിനിമയിലൂടെയാണ് വിനുമോഹൻ മലയാള സിനിമയിൽ എത്തുന്നത്. പിന്നീട് സൈക്കിളിൽ വിനീത് ശ്രീനിവാസൻ ഒപ്പം നായകനായി അരങ്ങേറ്റം കുറിച്ചു. ഇന്നും മലയാള സിനിമയിലെ നിറസാന്നിധ്യമാണ് വിനുമോഹൻ.

കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനുമോഹൻ മലയാള സിനിമയിലേക്ക് എത്തുന്നത്. ചട്ടമ്പിനാട് ആണ് ചേട്ടനും അനിയനും ഒരുമിച്ച് അഭിനയിച്ച ചിത്രം.
