പ്രൊഫഷനിൽ പുതിയ ചുവടുവെപ്പുകളുമായി അമൃത

0
Advertisements

ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞ താരമായിരുന്നു അമൃതാ സുരേഷ്. അഭിരാമി സുരേഷ് ഒപ്പമായിരുന്നു അമൃത ബിഗ്ബോസിൽ പങ്കെടുക്കാനെത്തിയത്. ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾ അവസാനം വരെ പിടിച്ചു നിന്നിരുന്നു. ഇത്തവണയും അമൃതയുടേതായി വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Advertisements
Advertisements

ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് ആരാധകരെ അറിയിച്ചുകൊണ്ടാണ് ഗായിക പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. അമൃതംഗമായ പ്രൊഡക്ഷൻ എന്ന പുതിയ ബാനർ ആരംഭിച്ചിരിക്കുകയാണ് നടി. ഇതിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു അമൃത എത്തിയത്. ഒപ്പം ഇതുവരെ പിന്തുണച്ച പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട് താരം. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി.

അമൃതംഗമയ ഓഫീഷ്യൽ അതിന്റെ പുതിയ ചുവടുവെപ്പ് നടത്തുന്നു. അതോടൊപ്പം എന്റെ പ്രൊഫഷണൽ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു ഈ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി എന്നാണ് അമൃതസുരേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

https://www.instagram.com/p/CJx0y2bg5-e/?igshid=1ghgisd5dbfh6