പുതുമണവാളന്റെ അത്തറിന്റെ മണം മാറും മുൻപ് അവനത് ചെയ്തു; കയ്യടിച്ച് നാട്ടുകാർ

0

പുതു മണവാളന്റെ അത്തറർ മണക്കുന്ന വസ്ത്രങ്ങളും അണിഞ്ഞ് മണവാട്ടിയെ കണ്ട് ഇറങ്ങും മുൻപാണ് മുസദ്ധീഖിന്റെ ഫോണിലേക്ക് ആ വിളി എത്തുന്നത്. ഒരു അർജന്റ് ആവശ്യമുണ്ട്. നമ്മുടെ ആംബുലൻസിലേക്ക് ഏതെങ്കിലും ഒരു ഡ്രൈവറെ കിട്ടുമോ?

ശിഹാബ് തങ്ങൾ റിലീഫ് സെൽ ആംബുലൻസ് സർവീസ് സ്ഥിരം ഡ്രൈവറായ മുസദ്ധീഖ് മറ്റൊന്നും ആലോചിച്ചില്ല. പുതുമണവാളൻ വസ്ത്രത്തിൽ തന്നെ ആംബുലൻസിന്റെ വളയം പിടിച്ച് നേരിട്ട് എത്തി. കണ്ടുനിന്നവർ ആദ്യമൊന്നമ്പരന്നു.

മറ്റൊരാളെ കണ്ടെത്തി എത്തുമ്പോഴേക്കും സമയം വൈകുമെന്നും എന്റെ സന്തോഷത്തേക്കാൾ വില ഒരാളുടെ ജീവനുണ്ടെന്ന് എന്നുമായിരുന്നു മറുപടി. കോതേരിയിലെ പനി മൂർച്ചിച്ച് അവശ നിലയിലായ രോഗിയെ വാരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മണവാളൻ പിന്നീട് കല്യാണ വീട്ടിലേക്ക് മടങ്ങിയത്.

സുഹൃത്തും ശിഹാബ് തങ്ങൾ റിലീഫ് സെൽ സെക്രട്ടറിയുമായ ഷുഹൈബ് കോതേരിയാണ് സംഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആറളം സ്വദേശിനി സുഹാന യാണ് മുസദ്ധീഖിന്റെ വധു. മട്ടന്നൂർ മണ്ണൂർ സ്വദേശികളായ ഇബ്രാഹിമിന്റെയും മാറിയമ്മിന്റെയും മകനാണ് മുസദ്ധീഖ്.