വീഡിയോ കാൾ ചെയ്തതാണ്. അദ്ദേഹവുമായി വിവാഹത്തിന് മുൻപുള്ള പ്രണയമാണ്. പുത്തൻ വെളിപ്പെടുത്തലുമായി വീണ്ടും അമ്പിളി ദേവി.

0

നടി അമ്പിളി ദേവിയും, ഭർത്താവ് ആദിത്യൻ ജയനുമായി വിവാഹമോചന വാർത്തകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഒട്ടാകെ. ഇരുവരും പരസ്പരം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. താനുമായുള്ള വിവാഹത്തിന് തൊട്ടുമുൻപ് വരെ അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്നതാണ് ആദിത്യൻ കൂടുതൽ ആയി ആരോപിക്കുന്ന ആരോപണം. വിദേശത്തുള്ള അയാളുമായി അമ്പിളി വീഡിയോ കാൾ ചെയ്യുന്നതിന്റെയും, മെസ്സേജ് ചെയ്യുന്നതിന്റെയും ഒക്കെ സ്ക്രീൻഷോട്ട് ഉൾപ്പടെ കാണിച്ചുകൊണ്ട് ആദിത്യൻ അമ്പിളിക്ക് നേരെ ആഞ്ഞടിച്ചത്. ഇപ്പോൾ ആദിത്യൻ തനിക്ക് നേരെ ആ ആരോപിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമ്പിളി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അമ്പിളി പ്രതികരിച്ചത്.

അമ്പിളിയുടെ വാക്കുകൾ ; വിദേശത്തുള്ള അദ്ദേഹവുമായി ഒരു കല്യാണ ആലോചന വന്നിരുന്നു എന്നുള്ളത് സത്യമാണ്. ഡിവോഴ്സ് കഴിഞ്ഞ ശേഷം എന്റെ ഡാൻസ് ടീച്ചർ വഴിയായിരുന്നു ആ ആലോചന വരുന്നത്. അത് എന്റെ അച്ഛനും, അമ്മയ്ക്കും ഈ പറയുന്ന വ്യക്തിയുടെ കുടുംബത്തിനും ഒക്കെ അറിയുന്ന കാര്യമാണ്. പക്ഷെ ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല. വിവാഹശേഷം എന്റെ മകനെ അങ്ങോട്ട് കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അത് അവിടെ വച്ചു കട്ട്‌ ചെയ്യുകയായിരുന്നു. കല്യാണത്തിൽ എത്തുമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങിയതാണ്. അല്ലാതെ മറ്റൊന്നും ആ ബന്ധത്തിൽ ഇല്ല.

എനിക്ക് ആകെ ആദിത്യനെക്കുറിച്ച് അറിയാവുന്ന ആകെ രണ്ടു കാര്യങ്ങൾ ആയിരുന്നു. ലീഗൽ ആയിട്ട് ഒരു കല്യാണവും, പിന്നെ ലീവിങ് റിലേഷനിൽ ഒരു മോനും ഉണ്ടെന്ന് അറിയാമായിരുന്നു. വേറെ ഒന്നും എനിക്ക് അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെ അടുത്ത് ഭയക്കര ജീവനാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് വിശ്വസിച്ചു പോയി. ഇത്രയും നന്നായി സംസാരിക്കുന്ന ഒരു വ്യക്തി, സൗമ്യത ഇതൊക്കെ കണ്ടപ്പോൾ ഒരുപാട് വിശ്വസിച്ചു. അത്രക്ക് പൊട്ടൻമാരായിപോയി ഞങ്ങൾ. അമ്പിളി പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നു സ്ഥാപിച്ചുകൊണ്ട് കുറെ ചിത്രങ്ങളും, സ്ക്രീന്ഷോട്ടും ഒക്കെയായി ആദിത്യൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്. അന്ന് ചില ചാനലുകളിൽ വന്നു തന്നെ അമ്പിളി ചതിച്ചു എന്ന് പറഞ്ഞ് പൊട്ടികരയുകയായിരുന്നു ആദിത്യൻ.

ഒരുപാട് വിവാദങ്ങൾക്കും, വിമർശനങ്ങൾക്കും ശേഷം 2019 ൽ ആയിരുന്നു അമ്പിളിയും ആദിത്യനും വിവാഹിതർ ആകുന്നത്. ഒരു സീരിയലിൽ ഒരുമിച്ച് അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇരുവരും. അമ്പിളിയുടെ ആദ്യ വിവാഹത്തിന് മുൻപ് തന്നെ ആദിത്യന് അമ്പിളിയെ ഇഷ്ടമായിരുന്നു എന്നും, പിന്നെ അത് നടക്കാതെ പോകുകയായിരുന്നു എന്നും ആദിത്യൻ പറഞ്ഞിരുന്നു. ആദിത്യന്റെ പേരിൽ ഇതിന് മുൻപും ഇതുപോലെ ഉള്ള കാര്യങ്ങളുടെ പേരിൽ ഒരുപാട് വിവാദങ്ങൾ വന്നിട്ടുണ്ട്. ആദിത്യന് ഇപ്പോൾ കല്യാണം കഴിഞ്ഞ് 12 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയുമായി റിലേഷൻ ഉണ്ടെന്നാണ് അമ്പിളി പറയുന്നതും, തെളിവുകൾ നിരത്തുന്നതും.