ഒടുവിൽ ആദിത്യന്റെ തനി രൂപം പുറത്ത്; അമ്പിളിയെ കുത്താനായി കയ്യിൽ കരുതിയ കത്തിയാണ് പുറത്തെടുത്ത് കുത്തിയത്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0

നടി അമ്പിളി ദേവിയും, ഭർത്താവ് ആദിത്യൻ ജയനുമായുള്ള വിവാഹമോചന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒട്ടാകെ. ത്രിശൂർ ഉള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നും, അവർക്കൊപ്പം ജീവിക്കാൻ തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നു എന്നൊക്കെ ആയിരുന്നു അമ്പിളിയുടെ ആരോപണം. അമ്പിളിയുടെ ആരോപണങ്ങളെ ഒക്കെ തള്ളി അമ്പിളി ആണ് തന്നെ ചതിച്ചതെന്നു വെളിപ്പെടുത്തി തെളിവുകളുമായി ആദിത്യനും  രംഗത്ത് എത്തിയിരുന്നു.

അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ ജയൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 23ന് വൈകീട്ടാണ് അമ്പിളിയുടെ വീട്ടിൽ എത്തി ആദിത്യൻ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. അമ്പിളി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇദ്ദേഹം വിളിക്കുന്ന തെറികൾ കേൾക്കുമ്പോഴാണ് ഇത്രയുമധികം തെറികൾ ലോകത്ത് ഉണ്ട് ഞാൻ തിരിച്ചറിഞ്ഞത്. അത്രമാത്രം തെറി വിളിക്കുന്ന ആളാണ് ആദിത്യൻ എന്ന് അമ്പിളി പറയുന്നു.

ഞങ്ങളുടെ വീട്ടിലുള്ളവരെല്ലാം കത്തികാട്ടി ഭീഷണിപ്പെടുത്തി കുത്തും വെട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രം ധരിച്ച് ഞാൻ പറഞ്ഞ കാര്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. നിങ്ങളെന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ ആ ചെറുക്കന്റെ അണ്ണാക്കിൽ അത് ഞാൻ കുത്തി കേറ്റി കൊടുത്തിട്ടുണ്ട്. ഇങ്ങനെ അയാൾ പറഞ്ഞത് എന്നിൽ വളരെ വിഷമമുണ്ടാക്കി എന്ന് അമ്പിളി പറയുന്നു.

സ്നേഹത്തോടുകൂടി കൊടുക്കുന്ന കാര്യത്തിൽ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോൾ എന്തോ പോലെ തോന്നി. അയാളുടെ കടങ്ങളുടെ കാരണം കുഞ്ഞുങ്ങൾക്കും എനിക്കും വസ്ത്രം വാങ്ങി തന്നത് കൊണ്ടാണെന്ന് പറഞ്ഞു. അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു.. അതൊക്ക അയാളുടെ പൈസയ്ക്ക് ആണ്… അങ്ങനെ കാശ് പോയി… എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം ഉണ്ടായി എന്നാണ് അമ്പിളി പറയുന്നത്.

ഭീഷണിപ്പെടുത്തിയ സമയത്തും അദ്ദേഹം ഒരു വസ്ത്രം കൊണ്ട് വന്നിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു ചേട്ടൻ ഇനി അപ്പുവിന് വേണ്ടി വാങ്ങി പൈസ കളയല്ലേ. ചെറിയ ആൾക്ക് എന്തെങ്കിലും വാങ്ങി കൊടുക്കൂ… അപ്പുവിന് കൊടുക്കാൻ ഞാനുണ്ട്. പിന്നീട് അദ്ദേഹം ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അവസാനമാണ് ആ വസ്ത്രം എടുത്ത് എറിഞ്ഞത്. എന്തിനാണ് അത് എറിഞ്ഞത് എന്ന് എനിക്കറിയില്ല. പിന്നെ പുറത്തേക്ക് പോയി വെട്ടും കുത്തും… എല്ലാത്തിനെയും തീർത്ത് കളയും എന്നൊക്കെ സംസാരിച്ചു.

അദ്ദേഹത്തിന്റെ രണ്ട് പ്രൊപ്പർട്ടി ഇവിടെ ഇരിപ്പുണ്ടർന്നു. ഞങ്ങളെ സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ്. അത് ചോദിച്ചു. ഞങ്ങൾ അത് തിരിച്ചെഴുതി കൊടുത്തു. അത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇനി മേലാൽ ഇവിടെ വരില്ല എന്ന് പറഞ്ഞാണ് പോകുന്നത്. അതിന് ശേഷം അത് പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണി പെടുത്തി. ഞാൻ നാറിയതിനേക്കാൾ കൂടുതൽ നീ നാണം കെടും എന്ന് ആദിത്യൻ പറഞ്ഞതായും അമ്പിളി പറയുന്നു.