ഞാന്‍ നിരപരാധിയാണെന്നുള്ള തെളിവ് എന്റെ കൈയ്യിലുണ്ട് പക്ഷേ അത് തെളിയിക്കാനാവില്ല ബിഗ് ബോസ്സ് താരം മസ്ജിയ….

0

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് മജ്‌സിയ ഭാനുവും ലക്ഷ്മി ജയനും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ലക്ഷ്മി ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ബിഗ്‌ബോസ് ഷോയില്‍ നിന്നും ആദ്യം പുറത്താകുന്നതും ലക്ഷ്മിയാണ്. മജ്‌സിയയും ബിഗോസിലൂടെയാണ് ശ്രദ്ധേയയാത്. ബിഗ്‌ബോസില്‍ നിന്നും പുറത്തെത്തിയ ശേഷമാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ ലോകത്ത് വൈറലാണ്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു്.

ബിഗ് ബോസില്‍ നിന്നും ഞാനാണ് ആദ്യം ഔട്ട് ആയി പോയത്, തന്നെ നോമിനേറ്റ് ചെയ്ത ആളായിരുന്നു ബാനു. ബിഗ് ബോസില്‍ അവസാനമായാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. നോമിനേഷനില്‍ ചില പാളിച്ചകള്‍ സംഭവിച്ചു.-ലക്ഷ്മി പറഞ്ഞു ഷോ അവസാനിച്ചതിന് ശേഷമായാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങിയതെന്ന് മജ്‌സിയയും പറഞ്ഞു. തിക്ക് ഫ്രണ്ട്സാണിപ്പോള്‍. ഞങ്ങള്‍ രണ്ടുപേരും മാത്രമായി ഒരു ഷോയില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. പുറത്ത് പോവുമ്‌ബോഴെല്ലാം ഞങ്ങള്‍ ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയാറുണ്ടെന്നും ഇരുവരും പറയുന്നു.

ബിഗ് ബോസ് വിശേഷങ്ങള്‍ക്കൊപ്പം തന്നെ തന്റെ പേരില്‍ പ്രചരിച്ച വള മോഷണത്തെക്കുറിച്ചും എംജി ചോദിച്ചു. അതെന്താണെന്ന് എനിക്കറിയില്ല, കുറച്ച് ഫാമിലി ഇഷ്യൂസുണ്ട്. കുറേ കേസ് കൊടുത്തിട്ടുണ്ട്. ഞാന്‍ നിരപരാധിയാണെന്നുള്ള തെളിവ് എന്റെ കൈയ്യിലുണ്ട്. പക്ഷേ, അത് തെളിയിക്കാനാവില്ല, അങ്ങനത്തെ അവസ്ഥയാണ്. വീട്ടിലാണോ വള മോഷണം പോയതെന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ല, സ്റ്റോറി എന്താണെന്ന് അറിയില്ല. മജ്‌സിയ പറഞ്ഞു.