നിനക്ക് പ്രാന്ത് ആണോ അതോ ശരിക്കും മിന്നൽ അടിച്ചോ ടോവിനയോട് കുഞ്ചക്കോ ബോബൻ….

0

യുവതാരങ്ങള്‍ക്കിടയില്‍ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരാളാണ് ടൊവിനോ തോമസ്. വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ടൊവിനോ പങ്കുവച്ച പുതിയ വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. കിടന്ന കിടപ്പില്‍ മുന്നിലേക്ക് ഉയര്‍ന്നു കുതിച്ച്‌ എണീറ്റ് കൂളായി നടന്നു പോവുന്ന ടൊവിനോയെ ആണ് വീഡിയോയില്‍ കാണാനാവുക. താരങ്ങളടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. “നിനക്ക് പിരാന്താടാ, അടിപൊളി” എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്. “ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല,” എന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി കമന്റ് ചെയ്തിരിക്കുന്നത്. ശരിക്കും നിങ്ങള്‍ക്ക് മിന്നലടിച്ചായിരുന്നോ?, മിന്നല്‍ ടൊവിനോ തുടങ്ങിയ കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.

24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത മിന്നൽ മുരളി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആരവങ്ങൾ ഒഴിയുന്നില്ല. പുതിയ നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’യുടെ സ്ഥാനം. ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നുകൊണ്ടാണ് ചിത്രം ഒന്നാമതെത്തി നിൽക്കുന്നത്.ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. മലയാള സിനിമാ മേഖല ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷൻ സാധ്യതകളെ ഉപയോ ഗപ്പെടുത്തിയാണ് ദേശി സൂപ്പർ ഹീറോ എത്തിയത്. മാർവ്വൽ സ്റ്റുഡിയോസ് മുരളിയെ ഏറ്റെടുക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.