ശരീരഭാരം കുറയ്ക്കാൻ ഉള്ള ടിപ്പ് ആയി പ്രിയ നടി കൃഷ്ണ പ്രഭ തന്റെ ശരീരഭാരം കുറഞ്ഞത് എങ്ങനെ എന്നു വെളിപ്പെടുത്തി താരം…

0

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കൃഷ്ണപ്രഭ. സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താരം. ഒരു പ്രൊഫഷണല്‍ നര്‍ത്തകി കൂടിയാണ് താരം. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2ല്‍ കൃഷ്ണപ്രഭ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭാരം കുറച്ചതിനൊപ്പം അത് നിലനിര്‍ത്തിപ്പോരുന്നതിനെക്കുറിച്ചും സം സാരിക്കുകയാണ് താരം, വാക്കുകൾ.

ഡയറ്റ് ചെയ്യാന്‍ തീരുമാനിക്കുമ്പോൾ സെലിബ്രിറ്റികള്‍ പിന്തുടരുന്ന അല്ലെങ്കില്‍ കണ്ടും കേട്ടും വായിച്ചും അറിയുന്ന ഡയറ്റ് പ്ലാനുകള്‍ ഒരിക്കലും അന്ധമായി പിന്തുടരുത്. കാരണം ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. ഒരു പ്രൈമറി ഹെല്‍ത്ത് അനാലിസിസിന് ശേഷം സ്വന്തം ആരോഗ്യത്തിനും ശരീരത്തിനും ഉചിതമായ ഒരു ഡയറ്റ് പ്ലാന്‍ ഒരു ഫിറ്റ്‌നെസ് ട്രെയിനറുടെ സഹായത്തോടെ തയ്യാറാക്കുകയും അവര്‍ പറയുന്ന കൃത്യമായ വര്‍ക്കൗട്ട് മുടങ്ങാതെ ചെയ്യുകയും വേണം. എന്നാലേ ആരോഗ്യവും ഒതുക്കവുമുള്ള ശരീരം എന്ന ലക്ഷ്യത്തിലേക്ക് കൃത്യമായി എത്തിച്ചേരാന്‍ സാധിക്കുകയുള്ളു.

കൃത്യമായി പറഞ്ഞാല്‍ മൊട്ടത്തലയുമായി ഫോട്ടോഷൂട്ട് ചെയ്ത കാലത്താണ് ഞാന്‍ ഡയറ്റ് ചെയ്ത് തുടങ്ങിയത്. അന്നത്തെയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ കണ്ടാല്‍ മാറ്റം കൃത്യമായി മനസിലാകും. ഇടുപ്പ് ഭാഗത്തെ കൊഴുപ്പകറ്റി ശരീരം കുറച്ച്‌ കൂടി ഒതുക്കമുള്ളതാകണം. ശരീരഭാരം 59 ല്‍ നിന്ന് കുറയണം എന്ന രണ്ട് ലക്ഷ്യങ്ങളുമായിട്ടാണ് ഡയറ്റിങ് ആരംഭിച്ചത്. പാതി വഴിയില്‍ കീറ്റോ ഡയറ്റ് അവസാനിപ്പിക്കേണ്ടി വന്നപ്പോഴാണ് പ്ലാന്‍ ഒന്ന് മാറ്റി പിടിച്ചാലോ എന്ന് ട്രെയിനര്‍ ചോദിക്കുന്നത്. അങ്ങനെയാണ് മധുരവും തേങ്ങ ചേര്‍ത്തുള്ള ഭക്ഷണവും കുറച്ച്‌ കൊണ്ട് പുതിയ ഡയറ്റ് പ്ലാന്‍ തുടങ്ങുന്നത്. ബ്ലെഡ് ടെസ്റ്റ് അടക്കം നടത്തി അതിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ എന്റെ ശരീരത്തിന് ആവശ്യമായ സംഗതികള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറ്റ് പ്ലാനിനൊപ്പം കൃത്യമായ വര്‍ക്കൗട്ടും കൂടി ചേര്‍ന്നപ്പോള്‍ ശരീരഭാരം 59 ല്‍ നിന്ന് 56 ആയി കുറഞ്ഞു.