നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ഇന്നാണ് സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നത്. വിജയ് നായകനായി എത്തുന്ന ചിത്രം മാസ്റ്റർ പ്രദർശനത്തോടെ ആയിരുന്നു തിയേറ്ററുകളുടെ പുതിയ തുടക്കം.
സിനിമ കാണാൻ തമിഴ്നാട്ടിലെ ആരാധകനെ പോലെ തന്നെ ആവേശത്തോടെയായിരുന്നു കേരളത്തിലെ വിവിധ തിയേറ്ററുകളിൽ തടിച്ചുകൂടിയത്. ഇപ്പോഴിതാ സിനിമ കാണാൻ ഹെൽമറ്റ് ധരിച്ചെത്തിയ ഒരു ആരാധകനെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിത്രം കേരളത്തിൽ നിന്നുള്ളത് തന്നെ എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഒന്നുകിൽ കോവിഡ് ജാഗ്രത മുൻനിർത്തി മൂക്കും കണ്ണും വായും സുരക്ഷിതമാക്കുന്ന രീതിയിൽ തിയേറ്ററിനുള്ളിൽ ഹെൽമെറ്റ് ധരിച്ചുള്ള ഇരിപ്പ്. അതുമല്ലെങ്കിൽ മാസ്ക് മറന്നു എന്ന തരത്തിലാണ് ആരാധകർ ഇങ്ങനെ എത്തിയതെന്നും കമന്റുകൾ ഉയരുന്നുണ്ട്. കേരളത്തിൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചശേഷം ആദ്യമായാണ് ഒരു ചിത്രം റിലീസാകുന്നത്.
