കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ ക്രൂരമായി ശാരീരികഉപദ്രവം ഏൽപിച്ച ശേഷം ദൃശ്യങ്ങൾ പകർത്തിയ സംഭവം ; യുവാവിനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി പൊലീസ് : അതിദാരുണമായ സംഭവം നടന്നത് ഇങ്ങനെ ആയിരുന്നു.

0


ഇന്ന് കൂടുതൽ ആളുകളും ലിവിങ് ടുദഗർ വഴി ഒരുമിച്ചു താമസിക്കുന്നവർ ആണ്.

പല സിനിമാ താരങ്ങളും ഇത്തരത്തിൽ താമസിക്കാറുണ്ട്.

ഇപ്പോൾ ലിവിങ് ടുദഗർ ആയി ബന്ധപ്പെട്ട ഒരു സംഭവം ആണ് പുറത്തു വന്നിരിക്കുന്നത്.

കൊച്ചിനഗരത്തിലെ ഫ്ളാറ്റിൽ ലിവിങ് ടുദഗർ പങ്കാളിയായ യുവതിയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത് കൊടിയ പീഡനം. കണ്ണൂർ സ്വദേശിയായ യുവതിയാണ് അതിക്രൂരമായ പീഡനങ്ങൾക്കിരയായത്. കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് യുവതിയും പരിചയക്കാരനായ യുവാവുമായി കൊച്ചിയിലെ ഫ്‌ളാറ്റിൽ താമസം തുടങ്ങുന്നത്.

ലോക് ഡൗണിൽ ടൗണിൽ കുടുങ്ങിയ യുവതി പരിചയമുള്ള യുവാവിനെ വിളിക്കുകയും പിന്നീട് ഈ ബന്ധം ലിവിങ് ടുഗദറിലേക്ക് നീങ്ങുകയുമായിരുന്നു. ഒരു വർഷത്തോളം ഇരുവരും ഒരു ഫ്ലാറ്റിൽ ഒരുമിച്ചു കഴിഞ്ഞതായി യുവതി പറ‍യുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ യുവാവ് യുവതിയെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങുകയായിരുന്നു. തന്നോട് ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. ശരീരത്തിൽ പൊള്ളലേൽപ്പിക്കുക, മൂത്രം കുടുപ്പിക്കുക തുടങ്ങിയ ക്രൂരതകൾക്കാണ് യുവതിയെ യുവാവ് ഇരയാക്കിയത്.

യുവതിയുടെ നഗ്ന വീഡിയോകൾ മൊബൈലിൽ പകർത്തുന്നതും യുവാവിന്‍റെ പതിവായിരുന്നു. പീഡനം സഹിക്കവയ്യാതായതോടെയാണ് യുവതി ഫ്ലാറ്റിൽ നിന്നും രക്ഷപെട്ടത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഇയാൾ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായിട്ടാണ് വിവരം. ഇയാളെ സംരക്ഷിക്കാൻ ഉന്നത ബന്ധമുള്ളവർ ശ്രമിക്കുന്നതായും സംശയം ബലപ്പെടുന്നുണ്ട്.

എന്നാൽ മാധ്യമത്തിന്റെ ശ്രദ്ധയിൽ വാർത്ത വന്നപ്പോൾ ആണ് ലിവിങ് ടുഗദർ പങ്കാളിയെ ഫ്ലാറ്റിൽ വച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയത് പൊലീസ് എന്നും ആക്ഷേപം ഉണ്ട്. കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് കൊച്ചിയിലെ ഫ്ളാറ്റിൽ ക്രൂര പീഡനനം ഏറ്റുവാങ്ങേണ്ടി വന്നത്. യുവതിയുടെ ലിവിങ് ടുഗദർ പങ്കാളി യായിരുന്ന മാർട്ടിൻ ജോസഫ് ഇപ്പോൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ മാർട്ടിൻ ഹൈ ക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം യുവതിയുടെ പരാതിയിൽ നടപടി യെടുക്കാതിരുന്ന പൊലീസ് മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ യാണ് അന്വേഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് യുവതിയും പരിചയക്കാരനായ യുവാവു മായി കൊച്ചിയിലെ ഫ്‌ളാറ്റിൽ താമസം തുടങ്ങുന്നത്. ലോക് ഡൗണിൽ ടൗണിൽ കുടുങ്ങിയ യുവതി പരിചയ മുള്ള യുവാവിനെ വിളിക്കുകയും പിന്നീട് ഈ ബന്ധം ലിവിങ് ടുഗദറിലേക്ക് നീങ്ങുകയുമായിരുന്നു. പ്രതിക്ക് ആയി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതി പോകാൻ സാധ്യത ഉള്ള  പല സ്ഥലങ്ങളും പോലീസ് അന്വേശിച്ചു കൊണ്ടു ഇരിക്കുക ആണ് ഇപ്പോൾ.