എത്രയൊക്കെ ഇഴ കീറി മുറിക്കാൻ ശ്രമിച്ചാലും ഒരു തരി പിഴവ് കണ്ടെത്താനാകാത്ത സിനിമ ; ഹൃദയം റിവ്യൂ..

0

വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഹൃദയം എന്ന ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്.. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ എങ്ങു നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.. ഇപ്പോഴിതാ സനൽകുമാർ പത്മനാഭൻ എന്ന യുവാവ് ഈ ചിത്രത്തിന് പങ്കുവെച്ച റിവ്യൂ ശ്രദ്ധ നേടുകയാണ്..

എത്രയൊക്കെ ഇഴ കീറി മുറിക്കാൻ ശ്രമിച്ചാലും ഒരു തരി പിഴവ് കണ്ടെത്താനാകാത്ത ഒരു സിനിമ കണ്ടു.. ഹൃദയം ..ചങ്കിൽ തറക്കുന്ന കുഞ്ഞു കുഞ്ഞു വാചകങ്ങളിലൂടെ അതിമനോഹരമായി തിരക്കഥ കെട്ടിപ്പടുത്ത വിനീതാണോ.. അതോ തിരക്കഥ ആവശ്യപ്പെടുന്ന മൂഡിലേക്കു എല്ലാം പ്രേക്ഷകരെ എത്തിക്കുന്ന മാജിക്കൽ സംഗീതം നൽകിയ ഹിഷാം ആണോ.. അതോ അരുൺ എന്ന വിദ്യാർത്ഥിയായും , കാമുകൻ ആയും , മകൻ ആയും , സുഹൃത് ആയും , അച്ഛൻ ആയും , ഭർത്താവ് ആയും സ്‌ക്രീനിൽ നിറഞ്ഞാടിയ പ്രണവ് ആണോ .

പ്രണയവും , വിരഹവും , ക്രോധവും , വിഷാദവും തുടങ്ങീ കാമുകീ ഭാവങ്ങളുടെ പൂർണതയും തിരശീലയിൽ വിരിയിച്ച ദർശന ആണോ … ക്രെഡിറ്റ് സ്റ്റീലെർ എന്ന്‌ എനിക്കറിയില്ല !! പക്ഷെ ഒന്ന് അറിയാം … മൂന്ന് മണിക്കൂർ ഉള്ള പടം കണ്ടിറങ്ങുമ്പോൾ ഇടനെഞ്ചിൽ എവിടെയോ ഒരു കൊളുത്തിപ്പിടുത്തം നിങ്ങൾക്കുണ്ടാകും … ഹൃദയത്തിന്റെ നാലറകളിലും പേരറിയാത്ത ഒരു സന്തോഷം ഇങ്ങനെ അലതല്ലും …… കണ്ണുകളിൽ അതിന്റെ പ്രതിഫലനം ഇങ്ങനെ നുരഞ്ഞു തുളുമ്പും ………

ഹൃദയം ഈ അടുത്തു കണ്ട ഏറ്റവും മികച്ച സിനിമ..