അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് ഹൃദയം. ഹൃദയം പ്രേക്ഷകഹൃദയം കീഴടക്കുമ്പോൾ..

0

 

വിനീത് ശ്രീനിവാസൻ ഒരുഗ്ര കാമുകഹൃദയത്തിന് ഉടമയാണെന്ന് അയാളുടെ മുൻപടങ്ങളിലൂടെ തന്നെ തെളിയിച്ചിട്ടുണ്ട്… അതിനൊപ്പം അയാൾ സ്വന്തം ലൈഫ് ഏറ്റവും നന്നായി എസ്‌പ്ലോർ ചെയ്ത വ്യക്തി കൂടെയാണ്… ഒറ്റ വാക്കിൽ വിനീത് ശ്രീനിവാസന്റെ കാമുക ഹൃദയത്തിന്റെയും ലൈഫ് ഇൻസിഡന്റുകളുടെയും ഉന്മാദമാണ് ഹൃദയം.. !! പ്രണവിനെ പറ്റി വിനീതൊരു ഇന്റർവ്യൂവിൽ പറഞ്ഞത് അയാളുടെ ചിരിക്കൊരു പറഞ്ഞറിയിക്കാനാവാത്ത ഭംഗിയുണ്ടെന്നാണ്, അത് ക്യാപ്ചർ ചെയ്യാനാണ് ഹൃദയത്തിലൂടെ താൻ ശ്രമിച്ചതെന്നും…

അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് ഹൃദയം… പ്രണവിനായി മാത്രം സൃഷ്ടിക്കപ്പെട്ടത് പോലൊരു വേഷം, മറ്റൊരാളെ സങ്കല്പിക്കാനാവാത്ത വിധം മനോഹരമായ പെർഫോമൻസ്… കൂടെ പേരറിയാത്തവരും അറിയാവുന്നവരുമായ ഒട്ടനവധി നടീനടന്മാരുടെ ഔട്ട്സ്റ്റാൻഡിങ് ഇൻപുട്ട്… നിയതമായ ഒരു സ്റ്റാർട്ട് ടൂ എൻഡ് ലെവൽ സ്റ്റോറി ബിൾഡ് ചെയ്യാതെ ഒരാളുടേ കോളേജ് തലം മുതലുള്ള ലൈഫ് ബേസ് ചെയ്ത് പല ഇൻസിഡന്റുകളിലൂടെ മനോഹരമായി ആരംഭിച്ച് മനോഹരമായി അവസാനിക്കുന്ന ഒരു ഗംഭീര ലൈഫ് ആണ് ഹൃദയം…

ഒപ്പം ഹൃദയം മിടിക്കുന്ന താളത്തിൽ ഹിഷാം അബ്ദുൽ വഹാബിന്റെ മ്യൂസിക്കൽ മാജിക്…. ദർശനയും കല്യാണിയും ആന്റണി താടിക്കാരനും സെൽവയും മുതൽ കുറച്ചു നേരത്തേക്ക് മാത്രം സ്ക്രീനിലെത്തുന്ന ജോണി ആന്റണി വരെ കൂട്ടുചേർന്ന ലൈഫിന്റെ ഒരു ആഘോഷം… ഹൃദയം കണ്ണും പൂട്ടി ടിക്കറ്റെടുത്ത് കാണാവുന്ന ഹൃദയമുള്ള ഒരു ഒന്നാംതരം ലൈഫ് ജേർണി ആണ്… ഇതിൽ പ്രണയമുണ്ട്, വിരഹമുണ്ട്, സൗഹൃദമുണ്ട്, വേദനയുണ്ട്, സങ്കടങ്ങളുണ്ട്, ഒറ്റവാക്കിൽ ജീവിതമുണ്ട്, ജീവനുണ്ട്….

വിനീത് ശ്രീനിവാസന്റെ കരിയർ ബെസ്റ്റ് ഏതാണെന്ന് ചോദിച്ചാൽ ഇനിയെന്റെ ഉത്തരം ഹൃദയമെന്നാവും… വിനീതിന്റെ മാത്രമല്ല നടനെന്ന നിലയിൽ പ്രണവിന്റെയും ബെസ്റ്റ്…. ഇപ്പോഴും കാതിൽ മുഴങ്ങുന്ന “നഗുമോ” മാത്രം മതി ഹിഷാമിന്റെ റേഞ്ച് അറിയാൻ… ആ ഐറ്റം സിനിമയിൽ മറ്റെന്തിനേക്കാളും ഏറ്റവും ബെസ്റ്റ് ഫിറ്റ് ആയിരുന്നു… ഹിഷാം, വിനീത്, പ്രണവ് ഹൃദയത്തിൽ നിന്നൊരു അഭിവാദ്യങ്ങൾ.. !! ജിതിൻ ജോർജ്..