മീനാക്ഷിയുടെ ചെറുപ്പം ഒരുപാട് മിസ്സ്‌ ചെയ്തിട്ടുണ്ട്, അത് തിരിച്ചുകിട്ടിയത് മഹാലക്ഷ്മിയിലൂടെ ; ദിലീപ് പറയുന്നു..

0

നാദിർഷയുടെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ.. ഈ മാസം അവസാനം ഹോട്ട് സ്റ്റാറിൽ ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദിലീപ് നടത്തിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.. ഈ സിനിമയെ കുറിച്ച് പറയുന്നതിനൊപ്പം, കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും എല്ലാം അദ്ദേഹം സംസാരിക്കുകയുണ്ടായി..

മീനാക്ഷിയുടെയും, മഹാലക്ഷ്മിയുടെയും  ചെറുപ്പത്തിലെ ഫോട്ടോകൾ ഒരുപോലെ ആണെന്നും, അതുതന്നെ അത്ഭുതപ്പെടുത്തി എന്നുമാണ് ദിലീപ് പറയുന്നത്.. ദിലീപിന്റെ വാക്കുകൾ ; മീനാക്ഷിയുടെ കുട്ടിക്കാലം തനിക്ക് ഒരുപാട് മിസ്സ്‌ ചെയ്തിട്ടുണ്ട്.. ആ സമയത്ത് സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു ഞാൻ.. ജോക്കർ, ഡാർലിംഗ് ഡാർലിംഗ്, തെങ്കാശിപ്പട്ടണം, പറക്കും തളിക, മീശ മാധവൻ, കുബേരൻ, അങ്ങനെ തുടർച്ചയായി ഷൂട്ടിങ്ങിന് തിരക്കിലായിരുന്നു.. അവളുടെ ആ പ്രായം എനിക്ക് നന്നായി മിസ്സ് ചെയ്തിട്ടുണ്ട്..

അത് വീണ്ടും തിരിച്ചു കിട്ടിയത് മഹാലക്ഷ്മി വന്നപ്പോഴാണ്.. മഹാലക്ഷ്മി സ്കൂളിൽ പോകാൻ ആയിട്ടില്ല, ഇപ്പോൾ കളിച്ചു നടക്കട്ടെ എന്നാണ് കരുതുന്നത്. രണ്ടുപേരും നല്ല കൂട്ടാണ്. ചേച്ചി ചേച്ചി എന്ന് വിളിച്ച് മീനാക്ഷിയുടെ പുറകെ നടക്കും.  മീനാക്ഷിയും നല്ല കെയറിങ്ങിൽ ആണ്‌ അവളെ കൊണ്ട് നടക്കുന്നത്..  ഞങ്ങൾ എല്ലാവരും ഇപ്പോൾ അമ്മയ്ക്കൊപ്പമാണ്. സഹോദരന്റെയും സഹോദരിയുടെയും കുടുംബം ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷം എങ്ങനെയാണ് പോയതെന്ന് മനസ്സിലാകുന്നില്ല.. ദിലീപ് പറഞ്ഞു..