“ഇനി എന്തൊക്കെ കാണണം ദൈവമേ” മൃദുലയെ കളിയാക്കി യുവകൃഷ്ണ ഏറ്റെടുത്തു ആരാധകരും…..

0

ആരാധകരുടെ പ്രിയ താര ജോഡികളാണ് മൃദുല വിജയിയും യുവകൃഷ്ണയും. മിനിസ്‌ക്രീനിലൂടെ ആരാധകരുടെ പ്രിയങ്കരരായ ഇവർ കഴിഞ്ഞ വർഷം ജൂലൈ എട്ടിനായിരുന്നു വിവാഹിതർ ആയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൃദുലയും യുവയും ജീവിതത്തിലെ പുതിയ ഓരോ വിശേഷങ്ങളും സന്തോഷ വാർത്തകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്.

തങ്ങളുടെ ജീവിതത്തിലേക്ക് ഒരാൾ കൂടി വരാൻ പോവുകയാണെന്ന വിവരാണ് യുവയും മൃദുലയും പങ്കുവെച്ചത്. പ്രെഗ്നൻസി ടെസ്റ്റിന്റെ ചിത്രത്തോടെയാണ് മൃദുല ഗർഭിണിയാണെന്ന വിവരം താരങ്ങൾ പങ്കുവെച്ചത്. ഞാൻ അച്ഛൻ ആകാൻ പോകുന്നു. എന്റെ സന്തോഷം എങ്ങിനെ പങ്കുവയ്ക്കണം എന്ന് അറിയില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം എന്നാണ് യുവ ഇൻസ്റ്റാഗ്രാമിൽ ആദ്യം കുറിച്ചത്. പിന്നാാലെ മൃദുലയുടെ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മൂക്ക് പൊത്തി മൃദുല ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഛർദ്ദിക്കാനുള്ള വെമ്പലും ഉണ്ട്. ‘ഇനി എന്തൊക്കെ കാണണം ഈശ്വരാ’ എന്ന് പറഞ്ഞുകൊണ്ടാണ് യുവ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഇനി എന്തൊക്കെ കാണേണ്ടി വരുമെന്നാണ് ആരാധകർ ചോദിക്കുന്നത്.

”ഹായ് ഫ്രണ്ട്സ്, ഞങ്ങളുടെ ജൂനിയർ സൂപ്പർ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ഞങ്ങൾ ആരംഭിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചതിനാൽ ഞാൻ തുമ്ബപ്പൂ സീരിയലിൽ നിന്നും പിന്മാറുകയാണ്. അതേസമയം ഞങ്ങളുടെ യൂട്യൂബ് ചാനൽ ആയ മൃദ്വ വ്ളോഗ്സിലൂടെ നിങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കും” എന്നായിരുന്നു മൃദുല കുറിച്ചത്. ഇതിന് പിന്നാലെ താരദമ്പതികൾക്ക് ആശംസകളുമായി നിരവധി താരങ്ങൾ എത്തി. റെബേക്ക സന്തോഷ്, അലീന പടിക്കൽ, ദിയ മേനോൻ, ഷിയാസ് കരീം, തുടങ്ങിയ താരങ്ങൾ ആശംസകളുമായി എത്തിയിട്ടുണ്ട്. ആശംസകൾക്ക് മൃദുല നന്ദി പറയുകയും ചെയ്യുന്നുണ്ട്.