മനുഷ്യനുള്ളിലെ വന്യതയുടെ മുഖം ഇങ്ങനെയോ? കാണികൾ ചോദിക്കുന്നു

0

ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കാളയുടെ ടീസർ ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് കള. ത്രില്ലർ സ്വഭാവം ഒരുക്കിയിരിക്കുന്ന ചിത്രം 97 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.

ടോവിനോ തോമസ് നൊപ്പം ലാൽ, ദിവ്യ പിള്ള,ആരിഷ്, പതിനെട്ടാംപടി ഫെയിം നൂർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭാര്യയും കുട്ടിയും അടങ്ങുന്ന ഷാജി എന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും എന്നാണ് ടീസർ നൽകുന്ന സൂചന.

യദു പുഷ്കരനും രോഹിത് വിഎസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവീസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേർന്ന് നിർവഹിക്കുന്നു. സഹ നിർമാതാക്കൾ ടോവിനോ തോമസ്, ജോർജ് വി എസ്, അഖിൽ ജോർജ് എന്നിവരാണ്.