“താൻ വീണ്ടും വിവാഹം കഴിക്കാൻ പോകുന്നു എന്ന് ആരാധകർക്ക് സൂചന നൽകി കൊണ്ട്” : വനിതാ വിജയകുമാർ

0

ഒരു കാലത്ത് തെന്നിന്ത്യൻ യുവാക്കളുടെ ഹരം ആയിരുന്ന നടി ആയിരുന്നു വനിതാ വിജയകുമാർ.

മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ താരം അഭിനയിച്ചു.

സിനിമാ ആസ്വാദകർക്ക് ഒരേ പോലെ  പ്രിയപ്പെട്ട നടി വനിതാ വിജയകുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അനവധി വിവാദങ്ങൾ കഴിഞ്ഞ വർഷത്തിൽ  നിറഞ്ഞു നിന്നിരുന്നു.  പ്രമുഖ സംവിധായകന്‍ പീറ്റര്‍ പോളും  വനിതയും തമ്മിലുള്ള വിവാഹം  നടന്നത്  2020 ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചായിരുന്നു. അതെ പോലെ ഈ വിവാഹത്തിൽ വനിതയുടെ ആദ്യ ബന്ധങ്ങളിലുള്ള രണ്ട് പെണ്‍മക്കളും പങ്കെടുത്തിരുന്നു. എന്നാൽ വളരെ ചുരുക്കം  മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ  പ്രശ്‌നങ്ങള്‍ ആരംഭിക്കുകയും ബന്ധം വേര്‍പിരിയുകയും ചെയ്തു.

ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴാൻ കാരണം പീറ്ററിന്റെ വളരെ  കടുത്ത മദ്യപാനിമായിയിരുന്നു. ഈ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച്‌ വനിത രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ അതേ സമയം താരം വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. ട്വിറ്റര്‍ പേജിലൂടെ വനിത പങ്കുവെച്ചൊരു കുറിപ്പാണ്  ഈ ചോദ്യത്തിന് പിന്നില്‍. ‘നിങ്ങളെ അറിയിക്കാന്‍ വേണ്ടി ഞാന്‍ പറയുകയാണ്. ഇപ്പോള്‍ ഞാന്‍ സിംഗിളും അവൈലബിളും ആണ്. അതേ വഴിയില്‍ തന്നെ നില്‍ക്കും. കിംവദന്തികള്‍ ഒരിക്കലും പ്രചരിപ്പിക്കരുത്. അത് വിശ്വസിക്കുകയും ചെയ്യരുത്’ എന്നുമാണ് വനിത പറയുന്നത്.

വിമര്‍ശകരുടെ കടന്നാക്രമണം ഒട്ടും  സഹിക്കാന്‍ കഴിയാത്തത്  കൊണ്ടാണോ വനിത ഇങ്ങനെയൊരു തീരുമാനവുമായി എത്തിയതെന്ന കാര്യത്തില്‍ പൂർണമായും ഒരു  വ്യക്തതയില്ല. എന്തായാലും ഇനിയൊരു വിവാഹത്തിന് ഒരുങ്ങുമെന്ന കാര്യം സംശയമാണെന്ന് മുന്‍പ് പറഞ്ഞിരുന്നു. അങ്ങനെ നടക്കാതെ ഇരിക്കണമെന്നില്ലെന്ന് കൂടി നടി സൂചിപ്പിച്ചിരുന്നു.നേരത്തെ രണ്ട് തവണ വിവാഹം കഴിച്ച വനിതയുടെ മൂന്നാം വിവാഹമായിരുന്നു പീറ്ററുമായി നടന്നത്. ഇതിനിടെ ഒരു ലിവിങ് റിലേഷനും നടിയ്ക്ക് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കഴിയുകയാണ് നടി.

ഇപ്പോൾ പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തിനോട് ക്ഷമ ചോദിച്ചിരിക്കുകയാണ് വനിത. താനേതെങ്കിലും തരത്തിൽ വിഷമിപ്പിച്ചുവെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും പീറ്ററിന്റെ മദ്യപാനാസക്തി കാരണം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ തനിക്ക് മനസിലാക്കാനാവുമെന്നും വനിത പറഞ്ഞു. പീറ്ററുമായി വീണ്ടും ഒന്നിക്കാൻ കഴിയുമെങ്കിൽ അതിന് ശ്രമിക്കണമെന്നും താൻ ഒരിക്കലും അവരുടെ ജീവിതത്തിൽ ഇടപെടാൻ വരില്ലെന്നും വനിത കൂട്ടിച്ചേർത്തു.പീ റ്റർ പോളുമായുള്ളത് വനിതയുടെ മൂന്നാം വിവാഹമായിരുന്നു. ജൂൺ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. പീറ്ററിന്റെ മദ്യപാനം തന്റെ വിവാഹജീവിതത്തെ വീണ്ടും തകർത്തുവെന്ന് വനിത ആരോപിച്ചു. പുത്തൻ ലുക്കിലും മേക്കോവറിലും ഒക്കെ താരം ഇടക്ക്  സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. വനിതയുടെ കഴുത്തില്‍ പതിപ്പിച്ചിരിക്കുന്ന ടാറ്റൂ  സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയ ആയത് ആയിരുന്നു.