സുമേഷ് ആൻഡ് രമേശ് ; വിശേഷങ്ങൾ ഇങ്ങനെയൊക്കെയോ?

0

നവാഗതനായ അനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമേഷ് ആൻഡ് രമേശ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഒ ടി ടി റിലീസായി ജനുവരി 22ന് പ്രൈം റിലീസിൽ എത്തും. ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ചിത്രത്തിന് ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ് അയൂബ് ഖാനും സംഗീതസംവിധാനം യാക്സൺ ഗാരി പെരേര നേഹ നായർ എന്നിവരും നിർവഹിക്കുന്നു. വൈറ്റ്സാൻഡ്സ് മീഡിയ ഹൗസിന്റെ ബാനറിൽ കെ എൽ 7 എന്റർടൈമെന്റ്സുമായി ചേർന്ന് ഫരീദ് ഖാൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സനൂപ് തൈകുടം ജോസഫ് വിജീഷും ചേർന്നാണ്.