മലയാളികൾക്ക് എന്ത് ആവശ്യം വന്നാലും ഓടിയെത്തുന്നഒരേ ഒരു രാഷ്ട്രിയ നേതാവും സിനിമക്കാരനുമാണ് സുരേഷ് ഗോപി എന്നു സഞ്ജയ് പടിയൂർ എന്ന ചലച്ചിത്ര പ്രവർത്തകൻ….

0

മലയാളികൾക്ക് എന്ത് ആവശ്യം വന്നാലും ഓടിയെത്തുന്ന രാഷ്ട്രിയ നേതാവും സിനിമക്കാരനുമാണ് സുരേഷ് ഗോപി, അദ്ദേഹത്തിന്റെ നന്മയെ പ്രശംസിച്ച് നിരവധി ആളുകളെത്താറുണ്ട്. സഞ്ജയി പടിയൂർ എന്ന ചലച്ചിത്ര പ്രവർത്തകൻ സുരേഷ് ഗോപിയെക്കുറിച്ച് പങ്കുെവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കുവൈറ്റിൽ നിന്നും എയർ ഫോഴ്സ് വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവന്ന് AIMS ൽ സർജറി നടത്തി രക്ഷപെടുത്തിയ കുട്ടിയും കുടുംബവുമായിരുന്നു അദ്ദേഹത്തെ കാണാനെത്തിയത്

കുറിപ്പിങ്ങനെ, ചില നേർക്കാഴ്ചകൾ സുരേഷേട്ടനെ കാണണം എന്ന് പറഞ്ഞ് ഒരു പാട് പേർ വിളിക്കാറുണ്ട് സഹായം അഭ്യർത്ഥിച്ചും അല്ലാതെയും ഇന്നും ആ വിളികൾ തുടരുന്നു എല്ലാവർക്കും ചേട്ടനോട് ചോദിച്ച് മറുപടിയും കൊടുക്കുന്നുണ്ട്: കൊല്ലംങ്കോട് ലൊക്കേഷനിൽ വച്ച് ഒരു കൊച്ചു കുഞ്ഞും അച്ചനും അമ്മയും കൂടി ചേട്ടനെ കാണാൻ വന്നു:

കോ വി .ഡ് മഹാമാരി മൂർദ്ധന്യാവസ്ഥയിൽ ഉള്ള സമയം കുവൈറ്റിൽ നിന്നും എയർ ഫോഴ്സ് വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവന്ന് AIMS ൽ സർജറി നടത്തി രക്ഷപെടുത്തിയ കുട്ടിയെ കുറിച്ചു പത്രങ്ങളിൽ വായിച്ചറിഞ്ഞിരുന്നു. ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്… അവരോടുള്ള ചേട്ടൻ്റെ സ്നേഹം നേരിൽ കണ്ട വനാണ് ഞാൻ …. അവരും ചേട്ടനോട്‌ അവരുടെ നന്ദി അറിയിക്കാനാണ് നേരിൽ വന്നത്…. ഷൂട്ടിങ്ങിനിടയിൽ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി…. കാരണം “ഇവിടെ അധികനേരം നിൽക്കണ്ട കുഞ്ഞിന് ഇൻഫക്ഷൻ ആകും; എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു ….. ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങൾ നൽകാനും ചേട്ടൻ മറന്നില്ല…. ”ഒരു നല്ല മനസ്സിൻ്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാൻ കഴിയൂ: അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് – … ഇതെൻ്റെ നേർക്കാഴ്ചയാണ് -… ഇനിയും നന്മകൾ ചെയ്യാൻ സർവ്വേശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ.