അയാളുടെ ആ സ്വഭാവം എനിക്ക് തീരെ ഇഷ്ടമില്ല; താര രാജാവിനെക്കുറിച്ചുള്ള അയാളുടെ ഈ വെളിപ്പെടുത്തൽ കേട്ട് ഞെട്ടൽ മാറാതെ ആരാധകർ!

0

സഹനടൻ വേഷങ്ങളിലൂടെ തിളങ്ങിയ ഒരു താരമാണ് സുധീഷ്. വര്‍ഷങ്ങൾ ആയി സിനിമാ മേഖലയിൽ ഉള്ള താരം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിക്കും മോഹന്‍ ലാലിനുമൊപ്പം എല്ലാം സുധീഷ് അഭിനയിച്ചിട്ടുണ്ട്. 1984ല്‍ പുറത്തു ഇറങ്ങിയ ആശംസകളോടെ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സുധീഷിന്റെ സിനിമാ അരങ്ങേറ്റം.സിനിമയില്‍ ഇപ്പോഴും സജീവമാണ് താരം സുധീഷിന്റെത് ആയി ഏറ്റവും ഒടുവിൽ പുറത്തു ഇറങ്ങിയത് കപ്പേള എന്ന ചിത്രമാണ്.

അന്ന ബെന്നും റോഷൻ മാത്യു , ശ്രീനാഥ്‌ ഭാസി എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രം ആയി വന്നത്. കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച അനിയത്തി പ്രാവിലെ സുധീഷിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ

സമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മിക്ക സിനിമകളിലും വളരെ ഏറെ പ്രാധാന്യ ഉളള വേഷങ്ങളിൽ ആണ് സുധീഷ് എത്തിയത്. ഇപ്പോൾ മമ്മൂക്കയെ കുറിച്ചുളള ഒരു ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സൂപ്പര്‍ താരത്തെ കുറിച്ച് സുധീഷ് മനസു തുറന്നത്. മമ്മൂട്ടിയില്‍ ഇഷ്ട്ടപ്പെട്ടതും ഇഷ്ട്ടപ്പെടാത്തതും ആയ കാര്യങ്ങള്‍ എന്താണെന്നുളള അവതാരകന്റെ ചോദ്യത്തിനു ആയിരുന്നു സുധീഷ് രസകരമായ മറുപടി നല്‍കിയത്. ഇഷ്ടപ്പെട്ടത് ഒരുപാടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം വളരെ ഏറെ ഇഷ്ടമാണ്, ഇഷ്ടപ്പെടാത്തത് അദ്ദേഹം എന്നെ എല്ലാ പടത്തിലും അഭിനയിക്കാൻ വിളിക്കുന്നില്ല.

അതുകൊണ്ട് ഇഷ്ടമല്ല എന്ന രസകരമായ മറുപടിയാണ് സുധീഷ് നല്‍കിയത്. അതേ സമയം മമ്മൂട്ടി നായകൻ ആയി എത്തിയ മുദ്ര എന്ന ചിത്രത്തിലെ സുധീഷിന്റെ കഥാപാത്രം വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1989 ൽ ആണ് ഈ ചിത്രം പുറത്തു ഇറങ്ങിയത്. തുടര്‍ന്ന് 1991ല്‍ പുറത്തു ഇറങ്ങിയ വേനല്‍ കിനാവുകള്‍ എന്ന സിനിമയിലെ നായക വേഷവും സുധീഷിന്റെ അഭിനയ ജീവിതത്തില്‍ വലിയ ഒരു വഴിത്തിരിവായി മാറി.

ഒരു കാലത്ത് സ്ഥിരം നായകന്റെ കൂട്ടുകാരന്‍ വേഷങ്ങളിൽ ആയിരുന്നു സുധീഷ് മലയാളത്തില്‍ സജീവം ആയിരുന്നത്. മോളി വുഡില്‍ നിലവില്‍ വളരെ ഏറെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് നടന്‍ ഇപ്പോൾ മലയാള സിനിമയിൽ തുടരുന്നത്. കഴിഞ്ഞ വര്‍ഷം ചാക്കോച്ചനന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററായ അഞ്ചാം പാതിരയില്‍ ഒരു ശ്രദ്ധേയമായ വേഷത്തില്‍ സുധീഷും അഭിനയിച്ചിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു സംവിധാനം ത്രില്ലര്‍ കഥ പറഞ്ഞ ചിത്രം 50 കോടിയിൽ ഏറെ രൂപ കളക്ഷൻ നേടി തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെ ആയിരുന്നു.

സുധീഷ് സീരിയസ് റോളുകളിലും ഹാസ്യ വേഷങ്ങളിലും എല്ലാം പ്രേക്ഷകര്‍ക്ക് മുമ്പിൽ എത്തിയിരുന്നു. മണി ച്ചിത്ര ത്താഴ് പോലുളള സിനിമയിലെ സുധീഷിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമകള്‍ക്ക് പുറമെ മിനി സ്‌ക്രീനിലൂടെയും നടന്‍ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. സുധീഷിന് പിന്നാലെ മകനും സിനിമയിൽ എത്തിയിരുന്നു.

കുഞ്ചാക്കോ ബോബന്‍ തന്നെ നിർമിച്ചു നായകനായ കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെയായിരുന്നു സുധീഷിന്‌റെ മകന്‍ രുദ്രാക്ഷ് നായരുടെ അരങ്ങേറ്റം. സുധീഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു 25 വർഷങ്ങൾക്ക് ശേഷം ഉദയ നിർമ്മിച്ച പടം കൂടി ആയിരുന്നു കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ.