മമ്മൂട്ടി ഇന്ന് സിനിമയിൽ നിലനിൽക്കാൻ കാരണം അയാൾ മാത്രമാണ്; എസ് എൻ സ്വാമിയുടെ തുറന്ന് പറച്ചിൽ

0

മമ്മൂട്ടി തന്റെ ആരോഗ്യവും സൗന്ദര്യവും നിർത്തുന്നതെങ്ങനെ എന്ന് തുറന്നുപറയുകയാണ് പ്രമുഖ തിരക്കഥാകൃത്ത് എസ് എൻ സ്വാമി. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി കഴിക്കുന്ന ആഹാരങ്ങൾ ഇന്ന് അദ്ദേഹം രുചിച്ച് പോലും നോക്കാൻ തയ്യാറല്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

എനിക്ക് മമ്മൂട്ടിയെ ഏകദേശം 40 വർഷമായി അറിയാം. ഞങ്ങൾ കാണുന്ന കാലത്ത് മമ്മൂട്ടി കഴിക്കുന്ന ഭക്ഷണം ഇന്ന് അദ്ദേഹം ഒന്നു ചിരിച്ചു പോയി നോക്കില്ല. അയാൾ ആശിച്ചു കഴിച്ചുകൊണ്ടിരുന്നതൊക്കെ ഉപേക്ഷിച്ചു. മമ്മൂട്ടി പണ്ട് പുകവലിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം സിഗരറ്റ് കൈകൊണ്ട് തൊടാർ പോലും ഇല്ല.

സിനിമയോടുള്ള പ്രേമത്തിന്റെ പേരിൽ അയാൾ അയാളുടെ ശീലങ്ങൾ മാറ്റിവെച്ചു. മമ്മൂട്ടി ഇന്ന് സിനിമയിൽ നിലനിൽക്കുന്നതിന് കാരണക്കാരൻ അയാൾ മാത്രമാണ് എന്ന് കൂടി എസ്എൻ സ്വാമി പറഞ്ഞു.