മറ്റുള്ള സംവിധായകരിൽ നിന്ന് സിബിമലയിൽ എന്ന സംവിധായകനെ മാറ്റി നിർത്തുന്ന ഒരേ ഒരു ഘടകം ഇതാണ് ആരാധകന്റെ കുറിപ്പ് ഇങ്ങനെ…

0

സിബി മലയിൽ ഒരു underrated ഡയറക്ടർ
Underrated എന്ന വാക്ക് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ സിനിമകൾ ചർച്ച ചെയ്യപ്പെട്ടില്ല വിജയമായില്ല എന്ന അർത്ഥത്തിൽ കാണണ്ട.
സിബി മലയിൽ എന്ന പേരിനൊപ്പം കൂട്ടിച്ചേർക്കുന്ന കുറച്ചു സംവിധായകരുണ്ട്. സത്യൻ അന്തിക്കാട്,കമൽ,പ്രിയദർശൻ എന്നിങ്ങനെ ഉള്ളവർ. എന്നാൽ സിബി മലയിൽ എന്ന സംവിധായകൻ ആ ഒരു ശ്രേണിയിൽ പെടുത്താവുന്ന ആളല്ല എന്നാണ് എനിക്ക് തോന്നുന്നത്.

ഡ്രാമ, മ്യൂസിക്കൽ ഡ്രാമ, മിസ്റ്ററി,മാസ്സ് ആക്ഷൻ, കോമഡി, ഫാമിലി,ഫൺ
മലയാളത്തിൽ ഇതുപോലെ different genres കൈവെച്ച സംവിധായകർ വിരളമാണ് അതുപോലെ കൈവെച്ചു വിജയിച്ചവരും.അവിടെയാണ് സിബി മലയിൽ വ്യത്യസ്തൻ ആകുന്നത്. ആദ്യമൊക്കെ ആഗസ്റ്റ് 1 കാണുമ്പോൾ ജോഷി അല്ലെങ്കിൽ കെ മധു ആയിരിക്കും ഇതിന്റെ സംവിധാനം എന്ന് തോന്നിച്ചിരുന്നു. സമ്മർ ഇൻ ബത്‌ലഹേം കണ്ടപ്പോൾ പ്രിയദർശൻ മൂവി ആയിരിക്കുമെന്നും ഉസ്താദ് ഷാജി കൈലാസ് ആയിരിക്കുമെന്നും കരുതിയിരുന്ന കാലം ഉണ്ടായിരുന്നു.

ഓരോ സിനിമക്കും തിരക്കഥ demand ചെയ്യുന്ന making നൽകാൻ സിബി മലയിൽ എന്ന സംവിധായകൻ വിജയിച്ചിരിക്കുന്നു. 2010 നു ശേഷം തന്റെ പ്രതാപം കാണിച്ചുതരുന്ന തരത്തിൽ ഒരു സിനിമ ഇതുവരെ ചെയ്തിട്ടില്ല personally അപൂർവ രാഗവും making ൽ എന്നെ നിരാശനാക്കി ലോഹിതദാസ് എന്ന എഴുത്തുകാരന്റെ വിയോഗം career ൽ ശരിക്കും ബാധിച്ചത് സിബി മലയിലിനാണെന്നു തോന്നാറുണ്ട്.
ഏതായാലും മികച്ച സൃഷ്ടികൾ അദ്ദേഹത്തിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.

youtube views kopen