ഒരു വർഷം മാത്രം നീണ്ടു നിന്ന വിവാഹജീവിതം ശേഷം വിവാഹമോചനം… കാരണം വ്യക്തമാക്കി നടി ശ്രിത ശിവദാസ് !!

0

2012-ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് നടി ശ്രിത ശിവദാസ് സിനിമാലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ നായികയായി അരങ്ങേറ്റം കുറിക്കുകയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്താൽ ശ്രിത ശിവദാസ് പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. കൂതറ, സീൻ ഒന്ന് നമ്മുടെ വീട്, വീപ്പിംഗ് ബോയ്, ഹാങ്ങോവർ, ബാക്ക് പോളിസി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയിച്ച ബഹുഭൂരിപക്ഷം ചിത്രങ്ങളും പരാജയ ചിത്രമായിരുന്നു. എങ്കിലും സജീവമായിത്തന്നെ മലയാളസിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന താരം 2014ലാണ് വിവാഹിതയായത്. എല്ലാവരും ചെയ്യുന്നത് പോലെ തന്നെ വിവാഹത്തിനുശേഷം അഭിനയരംഗത്ത് നിന്ന് അല്പം വിട്ടുനിന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരം വിവാഹമോചനം നേടുകയായിരുന്നു.

വിവാഹ ജീവിതത്തെക്കുറിച്ചും വേർപിരിയാൻ ഉണ്ടായ കാരണത്തെക്കുറിച്ചും സ്റ്റാർ ആൻഡ് സ്റ്റൈലിഷിനു നൽകിയ അഭിമുഖത്തിൽ ശ്രിത എന്ന് പറഞ്ഞിരിക്കുകയാണ്. വിവാഹത്തിനുശേഷം വ്യക്തിപരമായ പല കാരണങ്ങളാൽ അധികം സിനിമകളിൽ അഭിനയിക്കാൻ സാധിച്ചില്ലന്നും കഷ്ടിച്ച് ഒരു വർഷം മാത്രമേ വിവാഹജീവിതത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂവെന്നും താരം പറയുന്നു.

പരസ്പരം ഒത്തു പോകാതെ വന്നപ്പോൾ തങ്ങൾ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു എന്നും ശ്രിത പറയുന്നു. വിവാഹമോചനത്തിന് ശേഷം തനിക്ക് തമിഴിൽ ഗംഭീര തുടക്കം ലഭിച്ചിരുന്നു വെന്നും താരം പറയുന്നു. ഓർഡിനറി എന്ന ചിത്രത്തിനുശേഷം കാര്യമായ ചലനങ്ങളൊന്നും അഭിനയജീവിതത്തിൽ നടത്താൻ കഴിയാത്ത ശ്രിത ശിവദാസന് വരുംനാളുകളിൽ നല്ല വേഷങ്ങൾ ലഭിക്കട്ടെയെന്ന് ആരാധകർ ആശംസിക്കുകന്നു.