ജീവിതത്തിൽ ഏതു പ്രതിസന്ധി ഘട്ടത്തിലും ഒരു രക്ഷകനെ പോലെ മമ്മൂക്ക ഓടി എത്തും മനസ്സ് തുറന്നു നടി ശോഭന…..

0

സിനിമപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

ഇപ്പോളിതാ മധുരം ശോഭനം എന്ന ഷോയിലാണ് ആ മണി രത്‌നം സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങളും രജനികാന്തെന്ന ലെജന്റിനെക്കുറിച്ചും ശോഭന മനസ്സ് തുറക്കുകയാണ്, ഒരു മണി രത്നം സിനിമയുടെ ഭാഗമാക്കുക എന്നത് വലിയ ഒരു ഭാഗ്യം തന്നെയായിരുന്നു. അന്ന് വെറും 60 പേരൊക്കെ ഉള്ള സെറ്റിൽ അഭിനയിച്ചു മാത്രം പരിചയമുള്ള ഞാൻ 300 പേരുള്ള സെറ്റിലാണ് എത്തിയിരിക്കുന്നത്. ഓരോ ദിവസവും ഷൂട്ട് നീണ്ടു പൊയ്ക്കൊണ്ടിരുന്നു എനിക്ക് മാസങ്ങളായി വീട്ടിൽ പോകാൻ കഴിയാത്തതിന്റെ സങ്കടവും. എന്നും ഞാൻ പോയി മണി സാറിനോട് ചോദിക്കുമായിരുന്നു സർ ഞാൻ ഇന്ന് പൊയ്‌ക്കോട്ടെ. ഇല്ല ശോഭന നാളെ പോകാം എന്ന് അദ്ദേഹം എന്നും മറുപടി തരും. ഞാൻ പാരന്റ്സിനെ കണ്ടിട്ട് മാസങ്ങൾ ആയിരുന്നു. ഒരു ദിവസം ആ സങ്കടത്തിൽ ഞാൻ കരഞ്ഞു അന്ന് എന്നെ ആശ്വസിപ്പിച്ചത് മമ്മൂക്കയായിരുന്നു. ‘അമ്മയെ കാണണോ? കരയരുതേ. ഞാൻ പറയാൻ നോക്കാം’ എന്ന് അദ്ദേഹം പറഞ്ഞു,”

രജനിസർ രാവിലെ ഒന്നും ഷൂട്ടിങ്ങിനു വരില്ല. അന്ന് ഒരു സൂപ്പർ സ്റ്റാർ പദവിയിലായിരുന്നു അദ്ദേഹം ഇന്നും അങ്ങനെ തന്നെ. 4 മണി ആയിരുന്നു ഷൂട്ടിങ്ങ് സമയം അപ്പോൾ എല്ലാവരും പറഞ്ഞു, അത്ര രാവിലെ ഒന്നും രജനി സർ വരില്ല. രജനി സർ മണി രത്‌നത്തിനോടും പറഞ്ഞു ‘എന്താണ് സർ 4 മണിക്കൊക്കെ ഷൂട്ട് വെച്ച് കഷ്ടപ്പെടുത്തരുതേ’. അതിനു മണി സാർ കൊടുത്ത മറുപടി, ‘300 പേർക്ക് ആ സമയത് എത്താമെങ്കിൽ 301 ആമത്തെ ആളായി രജനിക്കും വരാം. പ്രൊഡക്ഷൻ ടീം പറഞ്ഞു, അദ്ദേഹം വരില്ല നമുക്ക് ബാക്കപ്പ് വെച്ച് ഷൂട്ട് ചെയ്യാം. പിറ്റേന്ന് ഞങ്ങൾ 4 മണിക്ക് ഒരു മലയെല്ലാം കയറി അവിടെ എത്തിയപ്പോൾ ഒരു സിഗരറ്റിന്റെ വെളിച്ചം, അത് അദ്ദേഹമായിരുന്നു. ആരെക്കാളും ആദ്യം അദ്ദേഹം എത്തി. ഞങ്ങളെ കണ്ടതും മറുപടി. ‘ഞാൻ വരില്ലെന്ന് വിചാരിച്ചു അല്ലെ? ഇപ്പോൾ ഞാൻ വന്നല്ലോ വരൂ നമുക്ക് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞു