തന്റെ ആഡംബര വീട്ടിലേക്ക് കിങ് ഖാൻ നിങ്ങളെ ക്ഷണിക്കുന്നു

0

ഷാരൂഖ് ഖാൻ ക്ഷണിക്കുന്നു തന്റെ ആരാധകരെ തന്റെ വീട്ടിലേക്ക്. ഷാരൂഖ് ഖാൻ തന്റെ ആഡംബര ഫ്ലാറ്റിൽ ഒരു ദിവസം താമസിക്കാൻ തന്റെ ആരാധകരെ ക്ഷണിക്കുന്നു. ഷാരൂഖ് ഖാന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ഞങ്ങളുടെ ഡൽഹിയിലെ വീട് ഗൗരി ഖാൻ റീഡിസൈൻ ചെയ്യുകയും നൊസ്റ്റാൾജിയയും പ്രണയവും കൊണ്ട് അതിമനോഹരമാക്കുകയും ചെയ്തു. ഞങ്ങളുടെ ഗസ്റ്റ് ആവാനുള്ള ഒരു അവസരമാണ് ഇപ്പോൾ ഞങ്ങൾ ഒരുക്കുന്നത്.” ഷാരൂഖ് ഖാൻ ഇൻസ്റ്റയിൽ കുറിച്ചു.

ഓപ്പൺ ആം വെൽക്കം എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ ഇരു കയ്യും നീട്ടി സ്വീകരിക്കുക എന്ന വിഷയത്തെ കുറിച്ചാണ് ആരാധകർ എഴുതേണ്ടത്.നവംബർ 30 വരെ എൻട്രികൾ സമർപ്പിക്കാം. കിങ് ഖാൻന്റെ ഒപ്പം ഇരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഭവങ്ങൾ ചേർത്ത ഒരു ഡിന്നറും ഒപ്പം അദ്ദേഹത്തിന്റെ ഹിറ്റ്‌ സിനിമകൾ കാണാനും അവസരം.

ഡൽഹിയിലെ പഞ്ച്ശീൽ പാർക്കിന് സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. “ഞങ്ങളുടെ ആദ്യകാലത്തെ നിരവധി ഓർമകൾ ഇവിടെയുണ്ട്, ഡൽഹി നഗരത്തിന് ഞങ്ങളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്,” ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഷാരൂഖ് കുറിക്കുന്നു. വെക്കേഷൻ റെന്റൽ ഓൺലൈന്‍ കമ്പനിയായ എയർബിഎൻബിയ്ക്ക് (Airbnb) ഒപ്പം ചേർന്നാണ് കിങ്ങ് ഖാൻ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഡൽഹിയോടുള്ള ആത്മബന്ധവും ആരാധകരോടുള്ള സ്നേഹവും ഒരുപോലെ വ്യക്തമാക്കുകയാണ് കിങ് ഖാൻ. തന്റെ ആഡംബര ബംഗ്ലാവിന്റെ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് അദ്ദേഹം അത് പറയുന്നത്.