താര സുന്ദരി അണിഞ്ഞ സാരിയുടെ വില കേട്ട് ആരാധകരുടെ കണ്ണു തള്ളി…

0

സിനിമാതാരങ്ങൾ സിനിമാതാരങ്ങളുടെ ഭീമമായ പ്രതിഫലത്തെക്കുറിച്ചും ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയെക്കുറിച്ചും എപ്പോഴും വലിയ വാർത്തയാകറുള്ളതാണ്. ഇപ്പോഴിതാ അത്തരത്തിൽ വിലപിടിപ്പുള്ള ഒരു സാരിയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നത്. ബോളിവുഡ് താര സുന്ദരി കിയാര അദ്വാനി അണിഞ്ഞ പുതിയ സാരിയുടെ വില കേട്ട് ആരാധകരുടെ കണ്ണു തള്ളിരിക്കുകയാണ്. താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് പുതിയ സാരി ഉടുത്ത ചിത്രങ്ങളാണ് ഇത്തരത്തിലൊരു ചർച്ചയ്ക്ക് വഴിവെച്ചത്.

താരം അണിഞ്ഞ സീക്വിൻഡ് മെറ്റാലിക് സാരിയുടെ വില ഏകദേശം 1,45,000 രൂപയാണ്. ഗോൾഡ് സീക്വിന്‍സും ഫ്രിൽ ബോർഡറുമാണ് സാരിയെ മനോഹരമാക്കുന്നത്. സാരിയണിഞ്ഞ് കിയാരയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.

ഹാൾട്ടർ നെക്ക് സ്ട്രാപ് ബ്ലൗസ് ആണ് കിയാര ഇതിനോടൊപ്പം പെയര്‍ ചെയ്തത്. മനോഹരമായ ഡിസൈനിന്നോടൊപ്പം ഭീമമായ വില തന്നെയാണ് ഈ മോസ് ഗ്രീൻ സാരിയുടെ ഏറ്റവും വലിയ പ്രത്യേകത. എന്തായാലും കിയാരയുടെ പുതിയ സാരിയും അതിന്റെ വിലയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.