ഇവരുടെ ചിരിക്ക് പിന്നിൽ ഒരു വലിയ കഥ ഉണ്ട് ; ദിലീപിനെയും നാദിർഷയേയും കുറിച്ചു സൂരജ്…

0

നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ചിത്രമാണ് ‘ഈശോ’. പേരുകൊണ്ട് ഏറെ വിവാദമായ സിനിമയായിരുന്നു ഇത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ട്രെയിലര്‍ കണ്ട അനുഭവം പങ്കുവെയ്ക്കുകയാണ് ആര്‍.ജെ സൂരജ്. വിവാദം ഉണ്ടാക്കിയവര്‍ സിനിമ വന്നാല്‍ ചിലപ്പൊ മാളത്തിലൊളിക്കേണ്ടിവരുമെന്നാണ് സൂരജ് പറയുന്നത്. മതവും ദൈവവും ഈ സിനിമയും തമ്മില്‍ എന്ത്‌ ബന്ധമാണെന്ന ചോദ്യം ആ ട്രെയിലര്‍ കണ്ടപ്പൊ തനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു. ദിലീപിനും നാദിര്‍ഷായ്ക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു സൂരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

oഈ ചിരിക്കു പിന്നില്‍ ഒരു കഥയുണ്ട്‌..
കാവലിനും അജഗജാന്തിരത്തിനും ശേഷം ഞങ്ങളുടെ ട്രൂത്ത്‌ ഗ്ലോബല്‍ ഫിലിംസിനു വേണ്ടി ഓവര്‍സീസ്‌ ഡിസ്റ്റ്രിബ്യൂഷന്‌ പുതിയ സിനിമകള്‍ സംസാരിക്കാന്‍ കൊച്ചിയിലെത്തിയതാണ്‌ ഞാന്‍.. കേശുവും ഈശോയും സംസാരിക്കാന്‍ നാദിഷാക്കയെ വിളിച്ചു.. നേരെ ലാല്‍ മീഡിയയിലേക്ക്‌ വരാന്‍ പറഞ്ഞു.. ദിലീപേട്ടനും ഉണ്ടത്രേ..! അവിടെ ചെന്നപ്പൊ ദേ ഒരു സര്‍പ്പ്രൈസ്‌.. ‘കേശു ഈ വീടിന്റെ നാഥന്‍’ സിനിമയുടെ ട്രെയിലര്‍ സെറ്റാക്കുകയാണ്‌.. ആദ്യമയാണ്‌ വിശാലമയ ഒരു എഡിറ്റിംഗ്‌ & മിക്സിംഗ്‌ സ്റ്റുഡിയോ കാണുന്നത്‌.. സംഭവം ഒരു കലക്കന്‍ മള്‍ട്ടിപ്ലെക്സ്‌ തീയറ്റര്‍ തന്നെ..! സിനിമ ബിഗ്‌ സ്ക്രീനില്‍ കണ്ടുകൊണ്ട്‌ തന്നെ മിക്സിംഗ്‌ നടക്കുന്നു..! ഞാനും എന്റെ ചങ്ക്‌ സമദ്‌ ബ്രോയുടെ കസിന്‍‌ അരീബും ദിലീപേട്ടനും നാദിര്‍ഷക്കയും മാത്രമായി രണ്ടു മൂന്ന് തവണ കേശുവിന്റെ റിലീസ്‌ ചെയ്യാനിരിക്കുന്ന ട്രെയിലര്‍ കണ്ടു..! അഭിപ്രായങ്ങള്‍ പറഞ്ഞു.. ഒരു മുഴുനീള കോമഡി പാക്ക്ഡ്‌ സിനിമ ഇവിടെ റിലീസിന്‌ തയാറെടുത്ത്‌ നില്‍ക്കുന്നു.. ത്രില്ലറുകള്‍ക്കും ഡാര്‍ക്ക്‌ മോഡ്‌ സിനിമകള്‍ക്കും കോവിഡിനും ഇടയില്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും രസിക്കാന്‍ പറ്റിയ ഒരു സിനിമയാവും ഈ കേശു..

ദിലീപേട്ടന്റെ ഇതുവരെ കാണാത്ത മറ്റൊരു മേക്കോവര്‍ ഈ സിനിമയില്‍ കാണാമെന്നത്‌ ഉറപ്പ്‌..! ആ സിനിമക്കായി ഷോള്‍ഡര്‍ ചുരുക്കിയതും വയര്‍ കൂട്ടിയതുമൊക്കെ തിരിച്ച്‌ പിടിച്ചുകൊണ്ടിരിക്കുകയാണെന്ന് ദിലീപേട്ടന്‍ പറഞ്ഞു.. കഴിഞ്ഞ വര്‍ഷം ദിലീപേട്ടനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഞാനും സമദ്‌ ബ്രോയും ഇതുപോലെ കേശുവിന്റെ കാര്യത്തിനായി കണ്ടിരുന്നു.. അന്നായിരുന്നു ആദ്യമായി പരിചയപ്പെടുന്നത്‌.. അന്നത്തേതില്‍ നിന്നും ശാരീരികമായും മാനസികമായും ദിലീപേട്ടന്‍ ഉഷാറായിട്ടുണ്ടെന്ന് തോന്നിയത്‌ പറഞ്ഞു.. ദിലീപേട്ടന്‍ ചിരിച്ചു… ഇനി ‘കേശു’ എപ്പൊ എങ്ങനെ ജനങ്ങള്‍ക്ക്‌ സമ്മാനിക്കും എന്നത്‌ മാത്രമാണ്‌ ചോദ്യങ്ങള്‍.. ഏതായാലും സംഗതി ‘ആദ്യമായി’ കാണുന്നത്‌ ഞങ്ങളാണെന്നത്‌ കളറായി..! അതുപോലെ വിവാദമായ ഈശോയുടെ വരാനിരിക്കുന്ന ട്രെയിലറും നാദിര്‍ഷക്ക കാണിച്ചു..! വിവാദം ഉണ്ടാക്കിയവര്‍ സിനിമവന്നാല്‍ ചിലപ്പൊ മാളത്തിലൊളിക്കേണ്ടിവരും..! കാരണം മതവും ദൈവവും ഈ സിനിമയും തമ്മില്‍ എന്ത്‌ ബന്ധമാണെന്ന ചോദ്യം ആ ട്രെയിലര്‍ കണ്ടപ്പൊ എനിക്കും തോന്നി.. സിനിമ വരുമ്ബൊ പറഞ്ഞ തെറികളും കുറ്റപ്പെടുത്തലുകളും മതമുതലാളിമാര്‍ തിരിച്ചെടുത്ത്‌ മീശമാധവനില്‍ കാവ്യ പറയും പോലെ ‘സോറി ഡാ’ ന്ന് പറയുമായിരിക്കും ല്ലേ..!