അയാളിൽ നിന്നാണ് ആദ്യമായി ആ ഫീൽ കിട്ടിയത് ; ആദ്യ പ്രണയം തുറന്ന് പറഞ്ഞ് റിമി

0

ഗായിക നായിക എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ട ഒരു താരമാണ് റിമി ടോമി. വർക്കൗട്ട് കൊണ്ട് മെലിഞ്ഞ സുന്ദരിയായി പങ്കുവെച്ച ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയിട്ടുള്ള റിമി വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

താരം അവതാരകയായി എത്താറുള്ള പരിപാടികൾക്കെല്ലാം വളരെയധികം പ്രേക്ഷക പിന്തുണയാണുള്ളത് കുട്ടിത്തം നിറഞ്ഞ അവതരണശൈലിയും എന്തും തുറന്നു പറയുന്ന മനോഭാവവും മറ്റ് അവതാരകരേക്കാൾ പ്രേക്ഷക പിന്തുണ റിമിക്ക് നേടികൊടുത്തു.

ഇപ്പോൾ റിമി തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ചർച്ച ആകുന്നത് താരത്തിന്റെ വാക്കുകളിങ്ങനെ സൺഡേ സ്കൂളിൽ പഠിക്കുന്ന സമയത്ത് അവിടെ നിന്ന് ജയിച്ചു പോയ ഒരാൾ. എന്നെക്കാളും ഒരു അഞ്ചര വയസ്സ് മൂത്തയാളാണ്. എല്ലാവരും ചേട്ടാ എന്ന് വിളിക്കാറുണ്ട്.ആദ്യം ഞാൻ പാട്ടുപാടുമ്പോൾ വരുന്നതും നോക്കുന്നതും ഒക്കെ കണ്ടപ്പോൾ എനിക്ക് കുറച്ചു മനസിലായി തുടങ്ങി എന്തോ ഒരു ഇത് ഉണ്ടെന്ന് നമുക്കറിയാം പിന്നെ പിന്നെ ഞാൻ സ്കൂളിലേക്ക് പോകുമ്പോഴും അവിടെ നിന്നും തിരിച്ചു വരുമ്പോഴും ഒക്കെ ഓപ്പോസിറ്റ് വരാൻ തുടങ്ങി അതോടെ എനിക്ക് വലിയ ടെൻഷൻ ഒക്കെ ആയി.

പിന്നെ ഒരു ദിവസം സൺഡേ സ്കൂളിൽ വന്നു രക്തം ദാനം ചെയ്യാൻ നോക്കിയപ്പോൾ എന്റെയും പുള്ളിയുടെയും ഓ പോസിറ്റീവ് ആണെന്ന് അറിഞ്ഞു ഇതോടെ പുള്ളിക്കാരൻ അവിടെ എല്ലാവർക്കും ചിലവ് കൊടുത്തു. ഇതൊക്കെ ഞാനും അറിയുന്നുണ്ടായിരുന്നു. പതുക്കെ പതുക്കെ ഇത്‌ കൂടി വന്നു. ഞാൻ പള്ളിയിൽ പാടിയ പാട്ടുകൾ റെക്കോർഡ് ചെയ്തു പോകുന്ന വഴിയിലുള്ള കൂട്ടുകാരന്റെ വീട്ടിൽ ഉറക്കെ വെച്ച് എന്നെ കേൾപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഈശ്വര എന്റെ പാട്ട് എന്ന് ആശ്ചര്യപ്പെട്ടു.

ആ സമയത്ത് ഒന്നു നോക്കിയാൽ പോലും വലിയ തെറ്റാണ് പക്ഷേ അറിയാതെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് ഓടിക്കളയും ആയിരുന്നു പിന്നെ ഞാൻ ഗാനമേള ഒക്കെ പോയി തുടങ്ങിയതോടെ പുള്ളിക്കാരൻ പഠിക്കാൻ പോയി പിന്നെ ഒന്നും എനിക്കറിയില്ല. പക്ഷെ എന്റെ ഉള്ളിൽ നിൽക്കുന്ന ആദ്യ പ്രണയം ആ ഫീൽ ഒരു ടെൻഷൻ നോക്കാനുള്ള ഭയം ഒരു ഇഷ്ടം തോന്നിയത് അതിലൂടെയായിരുന്നു എന്ന് താരം പറയുന്നു.