മമ്മൂട്ടിക്കും സുരേഷ്‌ ഗോപിക്കും എഴുതുന്നതിനെക്കാൾ സിംപിൾ ആണ് ഈ താരത്തിനു വേണ്ടി എഴുതാൻ അതിന്റെ കാരണം ഇങ്ങനെ ആണ്: രഞ്ജി പണിക്കർ

0

മലയാളികൾക്ക് പ്രിയപ്പെട്ട നടനും എഴുത്തു കാരനും സംവിധായകനും ഒക്കെ ആണ് രഞ്ജി പണിക്കർ.

മലയാള സിനിമ ലോകത്ത് തന്റെതായ ഒരിടം ചുരുങ്ങിയ കാലയളവിൽ അദ്ദേഹത്തിന് നേടുവാൻ കഴിഞ്ഞു.

ഇപ്പോൾ രഞ്ജി പണിക്കർ തൂലികയിൽ പിറന്ന പ്രജ എന്ന സൂപ്പർ താരം മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ ചില പ്രധാന വിവരങ്ങളാണ് ആരാധകരിൽ ചർച്ച വിഷയമായി മാറുന്നത്.

മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ പലരും രഞ്ജി പണിക്കർ എഴുതിയ മാസ്സ് നെടുനീളൻ ഡയലോഗുകൾ പറഞ്ഞ് ഏറെ കയ്യടി നേടിയിട്ടുണ്ട്. ഇത്തരം മലയാള സിനിമ ആരാധകരെ എല്ലാം ആവേശത്തിലാക്കുന്ന ഡയലോഗുകൾ എല്ലാം പിറന്ന ചരിത്രവും താരങ്ങൾ എല്ലാം എപ്രകാരമാണ് ഈ വലിയ മാസ്സ് ഡയലോഗുകൾ പറയുന്നതെന്നും രഞ്ജി പണിക്കർ വിശദീകരിക്കുയാണ് ഇപ്പോൾ. മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ തിരക്കഥാകൃത്തും കൂടാതെ കഥാകൃത്തും നിർമ്മാതാവും, സംവിധായകനും, അഭിനേതാവും, സംഭാഷണ രചയിതാവും പത്രപ്രവർത്തകനും കവിയുമാണ് രഞ്ജി പണിക്കർ. കൂടൂതൽ അറിയപ്പെടുന്നത് തിരക്കഥാകൃത്തായാണ്. മതിവരാതെ. മലയാളചലച്ചിത്രങ്ങളിൽ സ്ഫോടനാത്മകരമായ സംഭാഷണ രീതി ഇദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.

സോമൻ ചേട്ടന് വേണ്ടി ഞാൻ പല സിനിമകളിലും വളരെ വലിയ സംഭാഷണ ശൈലി പിന്തുടരുവാൻ വലിയ ധൈര്യം കാണിച്ചിട്ടില്ല എങ്കിലും ലേലത്തിലെ സോമൻ ചേട്ടന്റെ കഥാപാത്രം വളരെ ഡയലോഗുകൾ പറയുവാൻ കാരണം ആയി വന്നെന്നും രഞ്ജി പണിക്കർ തന്റെ അഭിപ്രായത്തിൽ വിശദീകരിച്ചു.നീളൻ സംഭാഷണങ്ങൾ കാണുമ്പോൾ സോമൻ ചേട്ടൻ ഏറെ ദേഷ്യപെടുമെന്നും തന്നോട് അദ്ദേഹം. തന്റെ സിനിമകൾക്കായി ചില സംഭാഷണങ്ങൾ താൻ പലപ്പോഴും ഷൂട്ടിംഗ് സൈറ്റിൽ വന്നാണ് എഴുതുന്നത് എന്ന് പറഞ്ഞ രഞ്ജി പണിക്കർ സോമൻ, മമ്മൂട്ടി അടക്കമുള്ള താരങ്ങൾ എങ്ങനെ ഈ ഡയലോഗുകൾ പഠിക്കുമെന്നും തുറന്ന് പറഞ്ഞു.

വളരെ ഏറെ വഴക്കുകൾ ഉണ്ടാക്കി എന്നും അദ്ദേഹം തുറന്ന് പറഞ്ഞു. പക്ഷേ എന്തും പറയുവാനും ഒപ്പം അതിന് അനുസരിച്ച് ചെയ്യുവാനും അദ്ദേഹം അനുവാദം നൽകിയെന്ന് പറഞ്ഞ രഞ്ജി പണിക്കർ ഡയലോഗുകൾ ഒക്കെ മനോഹരമായി അവതരിപ്പിച്ചു എന്നും വിശദീകരിച്ചു. കൂടാതെ ഈപ്പച്ചൻ പള്ളികൂടത്തിൽ പോയിട്ടില്ല എന്ന ആ വലിയ സീൻ അദ്ദേഹത്തിന്റെ കഴിവിൽ പിറന്ന ഇന്നും മലയാളികൾ മറക്കാത്ത ഒന്നാണ്. മഞ്ജു വാരിയറിന്റെ കരിയറിലെ ഏറ്റവും സുപ്രധാന വേഷങ്ങളിൽ ഒന്നായ പത്രത്തിലെ കഥാപാത്രവും രഞ്ജി പണിക്കർ മാജിക്കിൽ പിറന്ന അപൂർവ്വ ചിത്രമാണ്. മഞ്ജു കരിയറിൽ അത് വരെ അത്തരം ഒരു വേഷം ചെയ്തിട്ടില്ല എന്ന് അദ്ദേഹം മഞ്ജു ആ ഡയലോഗുകൾ എല്ലാം അതിവേഗം മനപാഠമാക്കി പഠിച്ച് എന്നും വിശദമാക്കി.

അതേ സമയം മോഹൻലാൽ,മമ്മൂട്ടി എന്നിവർക്കായി അനവധി ഹിറ്റ് ചിത്രങ്ങൾ എഴുതി തയ്യാറാക്കിയ രഞ്ജി പണിക്കർ മമ്മൂട്ടി താനുമായി അനവധി തവണ ഈ ഡയലോഗുകളുടെ പേരിൽ വഴക്ക് ഉണ്ടാക്കി എന്നും വിശദീകരിച്ചു. കടിച്ചാൽ പൊട്ടാത്ത ചില സംഭാഷണം കാരണമെന്ന് പറഞ്ഞ് മമ്മൂക്ക എന്നോട് വഴക്കിന് നിന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡബ്ബിങ് സൈറ്റിൽ പോലും വഴക്ക് ഉണ്ടായതായി തുറന്ന് പറഞ്ഞു.

എന്നാൽ മോഹൻലാലിനൊപ്പം വളരെ വ്യത്യസ്ത അനുഭവമാണ് രഞ്ജി പണിക്കറിന് ഷെയർ ചെയ്യുവാനുള്ളത്‌.മോഹൻലാൽ ഇത്തരം ഡയലോഗുകൾ പറയുമ്പോൾ ഒരു എതിർപ്പ് മാത്രമേ പറയാറുള്ളൂ എന്ന് പറഞ്ഞ രഞ്ജി പണിക്കർ താൻ പറയുന്ന പോലെ പറയുവാൻ കഴിയില്ല എന്ന് ലാൽ ആദ്യമേ പറയാറുണ്ട് എന്നും തുറന്ന് പറഞ്ഞു ലാലിന് തന്റേതായ ഒരു മീറ്ററിൽ മാത്രമേ പറയുവാൻ സാധിക്കൂ എന്ന് പറഞ്ഞ രഞ്ജി പ്രജ അടക്കമുള്ള മിക്ക ചിത്രങ്ങളിലും ആ വേഷങ്ങളും ഒപ്പം ആ സീനകളും നമ്മൾ പ്രതീക്ഷിച്ചതിലും ഇരട്ടി ഹിറ്റാക്കി മാറ്റി എന്നും തുറന്ന് പറഞ്ഞു. രഞ്ജിത് എഴുതുന്ന സംഭാഷണങ്ങൾ ലാലിന് ഏറെ അനുയോജ്യമാണെന്നും അദ്ദേഹം വിവരിച്ചു.