അപ്പൊ നീ ശരികും കോളേജിൽ പോയിട്ടുണ്ടല്ലേ ; ജയസൂര്യക്ക് കിടിലം മറുപടി ആയി സംവിധായകൻ രഞ്ജിത്ത് ശങ്കർ….

0

കോളേജ് പഠന കാലത്തെ ഓര്‍മകള്‍ പങ്കുവെച്ചെത്തിരിക്കുകയാണ് മലയാളികളുടെ പ്രിയ താരമായ ജയസൂര്യ. കോളേജ് ഡേയ്‌സ് എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം തന്റെ പഴയകാല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ജയസൂര്യയുടെ ചിത്രത്തിന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രസകരമായ കമന്റും ഇട്ടിട്ടുണ്ട്. ‘അപ്പോ ശരിക്കും കോളേജില്‍ പോയിട്ടുണ്ട് അല്ലേ?’ എന്നാണ് തംബ്‌സ് അപ്പ് നല്‍കിക്കൊണ്ട് രഞ്ജിത് ചോദിച്ചത്.

രഞ്ജിത്തിന്റെ ചോദ്യത്തിന് ജയസൂര്യ കലക്കന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. ‘ എന്ന് അവര് പറയുന്നു, എനിക്കും എവിടെയോ ഓരോര്‍മ്മ പോലെ’ എന്നാണ് ജയസൂര്യയുടെ മറുപടി. നിരവധിപേരാണ് ജയസൂര്യയുടെ പോസ്റ്റിനും കമന്റിനും ലൈക്കുമായി എത്തിയിരിക്കുന്നത്. 2001 ല്‍ ദോസ്ത് എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് ജയസൂര്യ സിനിമാ ജീവിതം തുടങ്ങിയ ജയസൂര്യ 2002ല്‍ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി.

2020ല്‍ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ജയസൂര്യയ്ക്കായിരുന്നു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ജയസൂര്യയെ തേടിയെത്തിയത്.
മദ്യപാനാസക്തിയില്‍ ജീവിതം നശിക്കുകയും ശേഷം മദ്യപാനം നിര്‍ത്തി ജീവിതത്തില്‍ വിജയിക്കുകയും ചെയ്യുന്ന മുരളി എന്ന കഥാ പാത്രത്തെയാണ് അദ്ദേഹം സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണ ആണ് ജയസൂര്യ ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്.