പുത്തൻ മേക്കോവറിൽ റായി ലക്ഷ്മി, കണ്ണുതള്ളി ആരാധകരും!

0
Raai Laxmi Makoever

തെന്നിന്ത്യ മുഴുവൻ ആരാധകർ ഉള്ള താരമാണ് റായ് ലക്ഷ്മി. ലക്ഷ്മി റായി എന്ന പേര് താരം പിന്നീട് റായ് ലക്ഷ്മി എന്ന് ആക്കിയിരുന്നു. മലയാളം, തമിഴ്, തെലുങ്, കന്നഡ ചിത്രങ്ങളിൽ താരം അഭിനയിച്ചു. മലയാളത്തിൽ കുറച്ച് ചിത്രങ്ങളെ ചെയ്‌തോളുവെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ എത്തിയതിനാൽ മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ചിത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരവും ലഭിച്ചു. എന്നാൽ അധികം മലയാള ചിത്രങ്ങളിൽ താരത്തെ കാണാൻ കഴിഞ്ഞില്ല. എന്നാൽ നിരവധി ഹിറ്റുകൾ ആണ് താരത്തെ കാത്ത് തമിഴിലും തെലുങ്കിലും എല്ലാം കാത്തിരുന്നത്. തെലുങ്കിൽ രാഘവ ലോറൻസ് തന്നെ സംവിധാനം ചെയ്ത് നായകനായി എത്തിയ ചിത്രത്തിൽ റായ് ലക്ഷ്മി ആയിരുന്നു നായിക. ആ ചിത്രം ലക്ഷ്മിക്ക് നേടിക്കൊടുത്ത താരപദവി വളരെ വലുതാണ്.

ഇപ്പോൾ താരത്തിന്റെ പുത്തൻ മേക്കോവർ കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ. കൂടുതൽ മെലിഞ്ഞു സുന്ദരിയായുള്ള പുതിയ ചിത്രങ്ങൾ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച് ചിത്രമാണ്ഇപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. പുതിയ ഏതെങ്കിലും ചിത്രത്തിന് വേണ്ടിയുള്ള മേക്കോവർ ആണോ ഇതെന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്. എന്നാൽ ചോദ്യങ്ങൾക്കൊന്നും ലക്ഷമി മറുപടി പറഞ്ഞിട്ടില്ല. കഠിനമായ വ്യായാമത്തിലൂടെയും യോഗയിൽ കൂടിയുമാണ് താരം തന്റെ ശരീരഭാരം കുറച്ചിരിക്കുന്നത്. തന്റെ പുതിയ പുതിയ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ ലക്ഷ്മി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയെല്ലാം ഇരുകൈകളും നീട്ടിയാണ് ആരാധകരും സ്വീകരിക്കുന്നത്.

അടുത്തിടെ തനിക്കുണ്ടായിരുന്ന പ്രണയങ്ങളെ കുറിച്ച് ലക്ഷ്‌മി തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. പലരെയും ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. എന്നാൽ അവർക്ക് എന്റെ അടുക്കൽ നിന്നും വേണ്ടിയിരുന്നത് യഥാർത്ഥ പ്രണയം അല്ലായിരുന്നു. അവരോടുള്ള സ്നേഹക്കൂടുതൽ കൊണ്ടും വിശ്വാസം കൊണ്ടും അവർ പറയുന്നതൊക്കെ ഞാൻ അനുസരിച്ചിരുന്നു. എന്നാൽ അവരുടെ ആവിശ്യം കഴിഞ്ഞപ്പോൾ അവരെല്ലാം തന്നെ പ്രണയം ഉപേക്ഷിച്ച് പോയെന്നും പ്രണയം എനിക്ക് ഒരു വീക്നെസ് ആണെന്നും ആണ് താരം വെളിപ്പെടുത്തിയത്. ഒരുപാട് തവണ താൻ പ്രണയത്തിന്റെ പേരിൽ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏത് രീതിയിൽ അഭിനയിക്കാനും മടിയില്ലാത്ത താരമാണ് ലക്ഷ്മി. കഥാപാത്രം ഗ്ലാമർ വേഷം അർഹിക്കുന്നുണ്ടെങ്കിൽ അവയെല്ലാം തന്നെ ലക്ഷ്മി മടികൂടാതെ ചെയ്യാറുമുണ്ട്. ഇപ്പോൾ കുറച്ച് നാളുകളായി അഭിനയത്തിൽ നിന്ന് വിട്ട് സ്വസ്ഥമായ ജീവിതം നയിക്കുകയാണ് താരം. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപ്പര്യം എന്നും ഇനി തിരക്കഥ വായിച്ച് തനിക്ക് പറയുന്ന കഥാപാത്രത്തിന് സിനിമയിൽ ഉള്ള പ്രാധാന്യം മനസ്സിലാക്കിയാണ് സിനിമകൾ തിരഞ്ഞെടുക്കുക എന്നും താരം പറഞ്ഞിരുന്നു.