മലയാള സിനിമയിൽ നിന്ന് അത് കൊണ്ടാണ് വിട്ട് നിൽക്കുന്നത്, വെളിപ്പെടുത്തലുമായി പ്രിയാമണി!

0
Priyamani about film life
Priyamani about film life

പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് പ്രിയാമണി. രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ആണ് സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിൽ കൂടി പ്രിയാമണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി മലയാള സിനിമയുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ് ചിത്രങ്ങളിലും താരത്തിന് നിരവതി മികച്ച അവസരങ്ങൾ ആണ് ലഭിച്ചത്. ഒരുപക്ഷെ മലയാള സിനിമ പ്രിയാമണി എന്ന നടിയെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല എന്ന് തന്നെ പറയാം. എന്നാൽ അന്യഭാഷാ ചിത്രങ്ങളിൽ അങ്ങനെ ആയിരുന്നില്ല. ഒരുപാട് മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. മുസ്തഫയുമായി വിവാഹം കഴിഞ്ഞതിനു ശേഷം അഭിനയത്തിൽ നിന്ന് കുറച്ച് കാലം മാറിനിന്ന താരം ഇപ്പോൾ വീണ്ടും പഴയപോലെ സിനിമയിൽ സജീവമായിരിക്കുകയാണ്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങളും മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ ഉണ്ടായ കാരണങ്ങളുമെല്ലാം തുറന്ന് പറയുകയാണ്‌ പ്രിയാമണി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പതിനെട്ടാം പടിയിൽ ആണ് ഞാൻ അവസാനമായി അഭിനയിക്കുന്ന മലയാള സിനിമ. അതിൽ ഒരു അഥിതി വേഷത്തിൽ ആണ് ഞാൻ എത്തിയത്. 2014 ൽ പുറത്തിറങ്ങിയ ഞങ്ങളുടെ വീട്ടിലെ അതിഥികൾ എന്ന ചിത്രത്തിൽ ആണ് കുറച്ച് ദൈർഘ്യമുള്ള കഥാപാത്രത്തെ ചെയ്തത്. മലയാള സിനിമയിലേക്ക് ഇനി ഒരിക്കലും തിരിച്ച് വരില്ല എന്നൊന്നും ഒരിക്കലും ഞാൻ പറയില്ല. ഞാൻ എന്നും പ്രാധാന്യം നൽകുന്നത് സിനിമകളുടെ തിരക്കഥകൾക്ക് ആണ്. നല്ല തിരക്കഥ എവിടെ കിട്ടുന്നുവോ അവിടെ ഞാൻ അഭിനയിക്കും. അതിനു മലയാളം, തമിഴ്, തെലുങ്ക് എന്നൊന്നും ഭാഷ വ്യത്യാസം ഞാൻ നോക്കില്ല.

ഒരു നല്ല തിരക്കഥ മലയാളത്തിൽ നിന്ന് അടുത്ത് സമയത്ത് ഒന്നും ഞാൻ കേട്ടിട്ടില്ല. അങ്ങനെ നല്ല തിരക്കഥകൾ കേട്ട് അത് ചെയ്യാൻ എനിക്ക് താൽപ്പര്യം തോന്നുവാണെങ്കിൽ തീർച്ചയായും ഞാൻ അഭിനയിക്കും. അത് ഇനി ഏത് ഭാഷ ആണെങ്കിലും. തമിഴിൽ മഞ്ജു ചേച്ചി അവതരിപ്പിച്ച അനുസരനിലെ പച്ചയമ്മാൾ എന്ന കഥാപാത്രത്തെ തെലുങ് റീമേക്കിൽ ഞാൻ ആണ് അവതരിപ്പിച്ചത്. തമിഴിൽ ഞാൻ ചിത്രം കണ്ടപ്പോൾ തന്നെ പച്ചയമ്മാളിനോട് ഒരു ഇഷ്ട്ടം തോന്നിയിരുന്നു. അതെ കഥാപാത്രത്തെ തന്നെ തെലുങ്കിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷവും ഉണ്ട്. മഞ്ജു ചേച്ചി ചെയ്ത അത്ര പെർഫെക്റ്റ് ആയിട്ടില്ല യെങ്കിലും ആ കഥാപാത്രത്തെ എന്റേതായ രീതിയിൽ ഭംഗിയിൽ അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ വര്ഷം പുതിയ കുറച്ച് പ്രൊജെക്ടുകൾ കൂടി ലഭിച്ചിട്ടുണ്ട്. സിനിമയും വെബ് സീരീസുമൊക്കെയായിട്ട്. അതിനെപ്പറ്റിയൊക്കെ കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് പറയുന്നതായിരിക്കുമെന്നും താരം പറഞ്ഞു.