നിങ്ങൾ വീണ്ടും ഒരുമിക്കണം; പൂർണ്ണിമ പങ്ക് വെച്ച ചിത്രങ്ങൾ അഭ്യർത്ഥനയാൽ നിറയുന്നു

0

സിനിമക്ക് അപ്പുറം സ്വസ്തമായ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ് താരങ്ങൾ ഇക്കൂട്ടത്തിൽ പ്രമുഖരാണ് സംയുക്ത വർമ്മ, മഞ്ജു വാര്യർ, ഗീതു മോഹൻദാസ് പൂർണിമ ഇന്ദ്രജിത് കൂട്ട് കെട്ട്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരങ്ങൾ എല്ലാം.

സംയുക്ത ഒഴികെ സിനിമയുടെ ഒരോ മേഖലയിലേക്ക് തിരിച്ചു വരവ് നടത്തിയവരാണ് മറ്റു താരങ്ങൾ. ഇപ്പോൾ പൂർണിമ പങ്ക് വെച്ച ചിത്രങ്ങളാണ് ഇവരെ വീണ്ടും വാർത്തകളിൽ നിറക്കുന്നത്.

4 പേരും ഒരുമിച്ച് നിൽക്കുന്ന മനോഹരമായ ചിത്രങ്ങളാണ് താരം പങ്ക് വെച്ചത്. ചിത്രം വൈറൽ ആയികൊണ്ടിരിക്കുകയാണ്. നിരവധി ആരാധകരാണ് ചിത്രത്തിന്റെ താഴെ നിങ്ങൾ വീണ്ടും ഒരുമിക്കണം എന്ന കമെന്റുമായി എത്തിയിരിക്കുന്നത്.