അന്ന് പരീക്ഷക്കുള്ള പണം കണ്ടെത്തിയത് ആ പണി ചെയ്ത് ; പ്രിയപ്പെട്ട നടിയുടെ വെളിപ്പെടുത്താൽ കേട്ട് കണ്ണ് നിറഞ്ഞ് ആരാധകർ

0

അന്യ ഭാഷയിൽ നിന്ന് മലയാളത്തിലെത്തി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ നിരവധി നായികമാർ നമുക്കുണ്ട്. കനകയും നന്ദിനിയും മുതൽ വാമിക ഗബ്ബി കത്രീന കൈഫ് തപ്സി വരലക്ഷ്മി ശരത്കുമാർ അങ്ങനെ നീളുന്നു നായികമാരുടെ നിര. അത്തരത്തിൽ മലയാളി ആരാധകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയാണ് നേഹ സക്സേന. മമ്മൂട്ടി രാജൻ സക്കറിയ എന്ന കഥാപാത്രത്തിൽ എത്തിയ കസബ എന്ന ചിത്രത്തിലൂടെയായിരുന്നു നേഹ മലയാള സിനിമാ ലോകത്തെത്തിയത് ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രം കൊണ്ട് തന്നെ നിരവധി മലയാളി പ്രേക്ഷകരെ സമ്പാദിക്കാൻ താരത്തിന് സാധിച്ചിരുന്നു പിന്നീട് മലയാള സിനിമ മോഹൻലാൽ നായകനായമുന്തിരിവള്ളികൾ തളിർക്കുമ്പോൾ താരം വേഷമിട്ടിരുന്നു.

വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സഹായിച്ച സ്നേഹയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ വീണ്ടും സോഷ്യൽ ലോകത്ത് വൈറൽ ആയി മാറുന്നത് സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ജീവിതത്തെക്കുറിച്ചാണ് സ്നേഹ വെളിപ്പെടുത്തിയത്.

സ്നേഹയുടെ വാക്കുകളിലേക്ക് ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു എന്റെ ജനനം അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല അമ്മയായിരുന്നു അച്ഛനും അമ്മയും എല്ലാം പഠിക്കുമ്പോൾ ഹാൾടിക്കറ്റ് വാങ്ങാൻ പോലും പണം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ പരീക്ഷ എഴുതാനുള്ള ഹോൾടിക്കറ്റ് വാങ്ങാൻ വീട്ടുജോലിക്ക് വരെ പോയിട്ടുണ്ടെന്ന് താരം പറയുന്നു അമ്മയ്ക്ക് കമ്പിളിക്കുപ്പായം തുന്നുന്ന ജോലിയായിരുന്നു. പഠനത്തിനും ഭക്ഷണത്തിനുവേണ്ടി അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് സ്നേഹ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തുളു എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് ആദ്യമെത്തിയത് പിന്നീട് ഒട്ടുമിക്ക എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആറാട്ട് ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.