പുത്തൻ മേക്ക് ഓവർ ആയി നമിത പ്രമോദ് ഞെട്ടിച്ചു ; ചിതങ്ങൾ വൈറൽ ആക്കി ആരാധകരും.

0

മലയാള സിനിമയിലെ സൂപ്പർ നായിക ആണ് നമിതാ പ്രമോദ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിൽ കൂടി ആണ് നമിത അഭിനയ രംഗത്ത് എത്തുന്നത്.

ആദ്യ സിനിമയിൽ കൂടി തന്നെ  മികച്ച അഭിനയം കാഴ്ച വെക്കാൻ താരത്തിനു കഴിഞ്ഞു. അത്ബകൊണ്ടു തന്നെ നിരവധി വേഷങ്ങൾ താരത്തെ തേടി എത്തി.

2011 താരം സിനിമയിൽ എത്തി എങ്കിലും തൊട്ടു അടുത്ത വർഷം 2012 ൽ നിവിൻ പോളിയുടെ നായിക ആയി പുതിയ തീരങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു.

താമര എന്നായിരുന്നു താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. പുതിയ തീരങ്ങൾ ഹിറ്റ് ആയതോടെ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

പിന്നീട് കൈ നിറയെ സിനിമകൾ താരത്തെ തേടി എത്തി ദിലീപിന്റെ നായിക ആയി സൗണ്ട് തോമയും കുഞ്ചാക്കോ ബോബന്റെ നായിക ആയി പുള്ളി പുലികളും ആട്ടിൻ കുട്ടിയും എന്നീ സിനിമകളിൽ അഭിനയിച്ചു.

അതേ വർഷം തന്നെ താരത്തിനു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചു. പിന്നീട് നിരവധി ഹിറ്റ് സിനിമയുടെ ഭാഗം ആയി എങ്കിലും താരത്തിനു ഏറ്റവും കൂടുതൽ ട്രോൾ നേടി കൊടുത്ത കഥാപാത്രം ആണ്.വിക്രമാദിത്യൻ സിനിമയിലെ ദീപിക എന്ന കഥാപാത്രം.

ചുരിങ്ങിയ കാലം കൊണ്ടു തന്നെ മുന്‍ നിര നായിക മാര്‍ക്ക് ഒപ്പം എത്തി കഴിഞ്ഞു.  താരം ശരികും സീരിയൽ രംഗത്തു കൂടെ ആണ് സിനിമാ രംഗത്തു എത്തുന്നത് അൽഫോൻസാമ്മ എന്ന സീരിയലിൽ ബാലതാരം ആയി ആണ് താരം അഭിനയം തുടങ്ങിയത്. അഭിനയത്തിലുപരി മോഡലിങ് രംഗത്തും സജീവമാണ് നമിത.

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നമിത തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ചിലപ്പോൾ ഒക്കെ താരത്തിനു വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ട് ഉണ്ട്. മോശം കമന്റ് പലതും താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ റോയല്‍ ലുക്കിലുള്ള നമിതയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആകുന്നത്.

താരത്തിന്റെത് ആയുള്ള ഫാൻസ് പേജുകളിലാണ് ചിത്രം ഇപ്പോൾ വൈറൽ ആകുന്നത്. താരത്തിന്റെ ചിത്രത്തിന് നിരവധി ആളുകളും ആരാധകരും ആണ് ലൈക്കും കമന്റമായി രംഗത്തു എത്തുന്നത്. രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകര്‍ പലരും  പറഞ്ഞത്. അതേമയം സുഹൃത്തുകൾക്ക് ഒപ്പം ഉള്ള ചിത്രങ്ങളിലാണ് നമിത സോഷ്യൽ മീഡിയയിൽ എത്തുന്നത്. നേരത്തെ നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷിയുടെയും നമിതയുടെയും ഡാന്‍സ് വൈറൽ ആയിരുന്നു. നമിതയും നാദിര്‍ഷയുടെ മക്കളും മീനാക്ഷിയും അടുത്ത സുഹൃത്തുകൾ കൂടി ആണ്.

നിരവധി സ്റ്റേജ് ഷോകളിലും നമിത പങ്കെടുത്തിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടി ആണ് താരം സിനിമ ജീവിതത്തിനു ഇടയിലും മോഡലിങ് രംഗത്തും നടി മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഏതുതരം വസ്ത്രങ്ങളും ഇണങ്ങുന്ന താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധേയാണ്. അടുത്തിടെ ചുവപ്പ് ലെഹങ്കയിലും ബ്ലാക്ക് ഗൌണിലും ഉള്ള നമിതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വന്‍ വൈറല്‍ ആയിരുന്നു. താരത്തിന് ഇന്‍സ്റ്റാഗ്രാമിലും മറ്റും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അല്‍ മല്ലുവാണ് നമിത അഭിനയിച്ച് പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഇപ്പോൾ കാളിദാസ് നായകൻ ആയ രജനി എന്ന ചിത്രത്തിൽ ആണ് താരം അഭിനയിക്കുന്നത്. കൊറോണ ലോക്ക് down കാരണം ചിത്രത്തിന്റർ ഷൂട്ടിംഗ് നിർത്തി വച്ചിരിക്കുവാണ്.