രജനീകാന്ത് ചെയ്തത് പോട്ടെ… ലാലേട്ടനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല… രോഷം രേഖപ്പെടുത്തി ആരാധകർ

0

സൂപ്പർസ്റ്റാർ രജനീകാന്ത് വേലക്കാരിയെ കസേരയിലിരുത്താത സിനിമ കണ്ട ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഇരിക്കുവാൻ കസേരകൾ ഉണ്ടായിട്ടുകൂടി വേലക്കാരെ അടുത്ത് നിർത്തി സിനിമ കണ്ട രജനികാന്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ നടൻ മോഹൻലാലും ഇത്തരത്തിലൊരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പും മോഹൻലാൽ വീട്ടിലെ തീയേറ്ററിൽ ഇരുന്നുകൊണ്ട് ‘ദൃശ്യം 2’ കാണുന്ന വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏവരും കൗതുകപൂർവം രണ്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ചിത്രത്തിന് മികച്ച പ്രശംസ നൽകുന്നതിനോടൊപ്പം ചിലർ വിവാദപരമായ പരാമർശങ്ങൾ മോഹൻലാലിനെതിരെ ഉന്നയിക്കുകയാണ് ചെയ്തത്.

ഏവരും സീറ്റിൽ ഇരിക്കുമ്പോൾ കുറച്ചുപേർ മോഹൻലാലിന് പിന്നിലായി നിൽക്കുന്നത് വീഡിയോയിലും ചിത്രങ്ങളിലും വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. ഈ കാഴ്ച ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കി. അവർ കമന്റ് ബോക്സിൽ തങ്ങളുടെ അമർഷം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വിമർശനവുമായി ഇതിനോടകം രംഗത്തെത്തിയത്. ‘ എന്താണ് തമ്പ്രാ അവർക്ക് സീറ്റ് ഇല്ലാത്തത്’ എന്ന തരത്തിലുള്ള പരിഹാസ കമന്റുകൾ രേഖപ്പെടുത്തുന്നവരുമുണ്ട്. എന്നാൽ ഈ വിമർശനങ്ങൾക്ക് മറുപടിയൊന്നും പറയാൻ മോഹൻലാൽ തയ്യാറായിട്ടില്ല. വിഷയം അത്ര ഗൗരവം അല്ലാത്തതായിരിക്കാം കാരണം.

അത്തരത്തിൽ ശ്രദ്ധേയമായ ചില കമന്റുകൾ ഇങ്ങനെ:
“ചേട്ടാ സിനിമ കണ്ടു അടിപൊളി ഒന്നും പറയാൻ ഇല്ലാ.. പിന്നെ ഈ കാര്യം കണ്ടു അപ്പോൾ ചോദിക്കണം എന്ന് തോന്നി വേണ്ടാ എന്ന് വിചാരിച്ചത് ആണ് കാരണം ഞാൻ ഇത് ചോദിച്ചാൽ ഉടനെ ആളുകൾ പറയും ” മാങ്ങയുള്ള മാവിലെ കല്ലെറിയൂ ” എന്നൊക്കെ ഞാൻ ചേട്ടനെ വിമർശിച്ച് ശ്രദ്ധ പിടിച്ചു പറ്റാൻ നോക്കുകയല്ല എല്ലാ ബഹുമാനത്തോട് കൂടി തന്നെ പറയുകയാണ് ഒന്നെങ്കിൽ അവരെ ഒഴിവാക്കുക, ഇനി കസേര ഇല്ലാത്തതാണെങ്കിൽ പുറത്തുനിന്ന് കുറച്ചു സാധാ കസേര എടുത്താലും മതിയല്ലോ. അവർ ജോലിക്കാരോ അകന്ന ബന്ധുക്കാരും മറ്റും ആയിരിക്കാം ചേട്ടന്റെ മുന്നിൽ അവരൊന്നും അല്ലായിരിക്കാം പക്ഷേ അവർക്ക് അവരുടെ മകളുടെ മുമ്പിൽ അവർ ആണ് വലിയവർ അവർക്കൊക്കെ ഇത് സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല ഞാൻ എന്റെ അച്ഛനെ ആലോചിച്ചു ആസ്ഥാനത്ത് അത്രയേ ഉള്ളൂ…”

https://www.facebook.com/MohanlalMediaOfficial1/videos/1350099668696361/

“പുറകിൽ നിൽക്കുന്നവർക്ക് ഇരുന്നു കാണാൻ ഉള്ള സൗകര്യം ഉണ്ടാകേണ്ടതായിരുന്നു ….. താങ്കൾ നിന്ന് കണ്ടാലും കുഴപ്പം ഇല്ല…”
“ലാലേട്ടാ പുറകില്‍ നിര്‍ത്തിയിരിക്കുന്ന ആ നാലുപേരോട് ഒന്നുകില്‍ കസേരയെടുത്ത് അകത്തിട്ട് ഇരിക്കാന്‍ പറയാമായിരുന്നു..അല്ലെങ്കില്‍ പുറത്ത് പോകാന്‍ പറയണമായിരുന്നു…കണ്ടിട്ട് എന്തോ വിഷമം തോന്നി…”