കുഞ്ഞിനു പാട്ട് പാടി കൊടുക്കുന്ന മിയ ജോർജ്ജ് ; വീഡിയോ ഏറ്റെടുത്തു ആരാധകർ…

0

മലയാളികളുടെ പ്രിയ നടിയാണ് മിയ ജോര്‍ജ്. അടുത്തിടെയാണ് മിയയ്ക്കും ഭര്‍ത്താവ് അശ്വിനും കുഞ്ഞ് പിറന്നത്. ലൂക്ക എന്നാണ് മകന്റെ പേര്. ഇപ്പോള്‍ മകന്‍ ലൂക്കയ്ക്ക് ഒപ്പം വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനം പാടുന്ന മിയയുടെ വീഡിയോയാണ് വൈറലാകുന്നത്. മകനെ അരികില്‍ ചേര്‍ത്ത് കിടത്തി പാടുകയാണ് മിയ.

അമ്മ പാടുമ്പോള്‍ മകന്‍ ലൂക്ക നല്ലതായി പ്രതികരിക്കുന്നുമുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് മിയ മകന്‍ ലൂക്ക ജോസഫ് ഫിലിപ്പിനെ ഏവര്‍ക്കും പരിചയപ്പെടുത്തുന്നത്. മിയ ഗര്‍ഭിണിയായ വിവരമോ കുഞ്ഞ് പിറന്ന വിവരമോ ഒന്നും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരുന്നില്ല. മിയ കുഞ്ഞിനെ പരിചയപ്പെടുത്തുമ്പോള്‍ മാത്രമാണ് കുഞ്ഞ് പിറന്ന വിവരം പോലും ഏവരും അറിയുന്നത്.

2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിന്‍ ഫിലിപ്പും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മിയ. തുടര്‍ന്നും അഭിനയിക്കുന്നതില്‍ അശ്വിന് പ്രശ്‌നങ്ങളില്ലെന്നും താന്‍ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്ബില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിന്‍. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. കണ്‍സ്ട്രഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസന്‍സ് ആണ് മിയയുടെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമ.