ഒന്നും വേണ്ട എന്നു കരുതിയത് ആണ് എന്നാൽ അവനു വേണ്ടി ഞാൻ തിരിച്ചു വരുന്നു ; സിനിമയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ചു മേഘ്‌ന രാജ്…

0

മലയാളികള്‍ക്കും ഏറെ സുപരിചിതയായ നടിയാണ് മേഘ്‌ന രാജ്. ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം നല്‍കിയ ആഘാതത്തില്‍ നിന്നും പതിയെ ജീവിതത്തിലേക്ക് തിരികെ എത്തുകയാണ് നടി. ഇപ്പോള്‍ തന്റെ തിരിച്ചുവരവിനെ കുറിച്ചും മാനസികമായി കരുത്ത് ആര്‍ജിച്ചതിനെകുറിച്ചും തുറന്ന് പറയുകയാണ് മേഘ്‌ന രാജ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.

മേഘ്‌നയുടെ വാക്കുകള്‍ ഇങ്ങനെ, എനിക്ക് എല്ലാത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ തോന്നിയപ്പോള്‍, ആരേയും കാണണ്ട എന്ന് തോന്നിയ സമയത്തായിരുന്നു എല്ലാവരും എനിക്ക് ചുറ്റും നില്‍ക്കാന്‍ ആഗ്രഹിച്ചത്. അതായിരുന്നു എനിക്കേറ്റവും ബുദ്ധിമുട്ടുണ്ടായിരുന്ന സമയം. ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആ നിമിഷം കരുതലോടെ ആളുകള്‍ വരുമായിരുന്നു. എനിക്ക് നല്ലതെന്ന് കരുതിയായിരുന്നു അവര്‍ സംസാരിച്ചത്. പക്ഷെ അതെന്നെ കൂടുതല്‍ വിഷമത്തിലാക്കുകയായിരുന്നു ചെയ്തത്. മറ്റൊരു ചോയ്സ് ഇല്ലാത്തതിനാല്‍ അതിനെ നേരിടുക തന്നെ ചെയ്യണമെന്ന് ഞാന്‍ സ്വയം പറഞ്ഞു. ദുഖത്തെ നേരിടുക എന്നത് സെലിബ്രിറ്റികളെ സമ്മതിച്ച് പത്തിരട്ടി ബുദ്ധിമുട്ടാണ്. മേഘന പ്രചോദനമാണെന്നും അവള്‍ ഇങ്ങനെയാണെന്നുമൊക്കെ ആളുകള്‍ പറയും. അത് തന്നെ ഒരു സമ്മര്‍ദ്ദമാണ്. ഞാന്‍ എന്നും പോസിറ്റീവ് വശമാണ് നോക്കിയത്.

എന്തെങ്കിലും ചെയ്താല്‍ അത് തെറ്റാകുമോ ആളുകള്‍ എങ്ങനെ അതെടുക്കുമെന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. ഞാന്‍ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്‌ബോള്‍ ആദ്യം മനസിലേക്ക് വരിക ആളുകള്‍ എന്ത് ചിന്തിക്കുമെന്നായിരുന്നു. അതാണ് ശരിക്കും തകര്‍ക്കുന്നത്. ഞാന്‍ ഇങ്ങനെയായിരുന്നില്ലെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ഞാന്‍ പറയുകയും ചെയ്യുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്ക് എന്നും നല്ലതായിരുന്നു തോന്നിയിരുന്നത്. എനിക്ക് വികാരങ്ങളുണ്ടെന്ന് വരെ ഞാന്‍ മറന്നു. ആളുകള്‍ എന്നോട് നന്നായി പെരുമാറുന്നതിനാല്‍ ഒരു പ്രത്യേക തരത്തില്‍ മാത്രമേ പെരുമാറാവൂ എന്നാണ് ഞാന്‍ കരുതിയിരുന്നത്. അതെന്നെ അലട്ടാന്‍ തുടങ്ങി. ഞാന്‍ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയായിരിക്കുന്നത് ഓക്കെയാണെന്ന് ഞാന്‍ സ്വയം പറഞ്ഞു. ഒരു സംഭവത്തിന് ആളുകള്‍ നിങ്ങളെ ഒരു തരത്തില്‍ കാണുന്നുണ്ടെന്ന് കരുതി സ്വന്തം വികാരങ്ങള്‍ മൂടി വെക്കേണ്ടതില്ല.