കോവിഡ് നിയന്ത്രണങ്ങളെ മറികടന്ന് മാസ്റ്റർ കുതിച്ചുയരുന്നു

0

10 മാസത്തെ ഇടവേളക്ക് ശേഷം തീയേറ്റർ തുറന്നതോടെ വിജയ് ചിത്രമായ ‘മാസ്റ്റർ’ മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ 100 കോടി കളക്ഷൻ സ്വന്തമാക്കി. കോവിഡ് ആശങ്കകളെ ഭേദിച്ചാണ് ഇങ്ങനെ ഒരു വിജയം കരസ്തമാക്കിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസത്തെ കണക്കനുസരിച് തമിഴ്‌നാട്ടിൽ നിന്നും 55 കോടി ചിത്രം നേടി എന്നാണ് റിപ്പോർട്ടുകൾ.

നിർമ്മാതാക്കളായ എക്സ്ബി ഫിലിം ക്രീയേറ്റേഴ്‌സ് പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം തമിഴ് നാട്ടിലെ ആദ്യ ദിന കളക്ഷൻ 25 കോടി രൂപ ആയിരുന്നു. കേരളത്തിൽ 2.17 കോടി രൂപയും ആണ് ചിത്രം നേടിയത്. ലോക്കഡൗണിന് ശേഷം തിയേറ്ററുകളിൽ എത്തുന്ന ആദ്യ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മാസ്റ്റർ. തമിഴ്നാട്, ആന്ധ്രാപ്രേദേശ്, ഉത്തരേന്ത്യാ, കർണാടക, കേരളം എന്നിവിടങ്ങളിൽ ആണ് ചിത്രത്തിന്റെ പ്രധാന റിലീസ് ഒരുക്കിയത്. ഗൾഫ്, സിംഗപ്പൂർ, ഓസ്ട്രേലിയ, ശ്രീലങ്ക, യു എസ് എ തുടങ്ങിയ അന്ധർദേശിയ വിപണികളിലും ചിത്രത്തിന് മികച്ച വരവേൽപ്പായിരുന്നു ലഭിച്ചത്.

ഗൾഫിൽ നിന്നും ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് 1.35 മില്യൺ ഡോളറും സിംഗപ്പൂരിൽ നിന്നും 3.7 ലക്ഷം ഡോളറും ഓസ്ട്രേലിയയിൽ നിന്നും 2.95 ലക്ഷം ഡോളറും ശ്രീലങ്കയിൽ നിന്നും 2,4 ലക്ഷം ഡോളറും യു എസ് എ യിൽ നിന്ന് 1.5 ലക്ഷം ഡോളർ എന്നിങ്ങനെ ആണ് കണക്കുകൾ. ആദ്യ രണ്ട് ദിവസങ്ങളിൽ ആയി ഉത്തരേന്ത്യയിൽ നിന്നും 1.60 കോടി മാത്രം ആണ് മാസ്റ്ററിന്റെ നെറ്റ് കളക്ഷൻ. ആദ്യ രണ്ട് ദിവസങ്ങളിലെ നഷ്ടം ഒഴിവാക്കണം എങ്കിൽ 12 കോടിയെങ്കിലും ചിത്രം നേടണം എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. വാരാന്ത്യ കളക്ഷനിലാണ് നിലവിൽ വിതരണക്കാർ പ്രതീക്ഷിക്കുന്നത്.