തരംഗം സൃഷ്ടിക്കാൻ ഒരുങ്ങി മാസ്റ്റർ; കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്നു

0
Advertisements

കോവിഡിൽ നിന്നുപോയ മാസ്റ്റർ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. തിയേറ്ററുകളിൽ ചിത്രത്തിന് ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ നേടാനായി. പ്രദർശനം കൊണ്ട് സിനിമയുടെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. തുടർന്നുള്ള ദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിവസം തന്നെ മാസ്റ്റർ ഓസ്ട്രേലിയയിൽ റെക്കോർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിനെ 2.0 മറി കടന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Advertisements
Advertisements

കേരളത്തിലെ തിയേറ്ററുകളിൽ ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്റ്റർ ഒരു മാസ് ആണെന്നാണ് പ്രേക്ഷകർ പ്രതികരിച്ചത്. ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ മാസ്റ്ററിലൂടെ ഒരു മാസ് ബ്ലോക്ക് ബസ്റ്റർ തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം പുലർച്ചെ നാലുമണിക്ക് തന്നെ പലയിടത്തും ഫാൻസ് ഷോകൾ ആരംഭിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മാസ്റ്ററിന് വരവേൽപ്പു നൽകാൻ അതൊന്നും ആരാധകരെ ബാധിച്ചിട്ടില്ല. അതേസമയം ഇന്ന് രാവിലെ 9 മണിക്ക് കേരളത്തിൽ പ്രദർശനം ആരംഭിച്ചത് കേരളത്തിലും വൻ വരവേൽപ്പാണ് ലഭിച്ചത്.